സംസ്ഥാനത്ത് വീണ്ടും വൈദ്യുതി സർചാർജ് വർദ്ധിപ്പിച്ചു

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി സർചാർജ് നിരക്കുകൾ ഉയർത്തി. വൈദ്യുതി ബോർഡിന്റെ ഏറ്റവും പുതിയ വിജ്ഞാപനം അനുസരിച്ച്, ഒരു പൈസയാണ് സർചാർജ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഓഗസ്റ്റ് മാസം യൂണിറ്റിന് 20 പൈസ സർചാർജായി ഈടാക്കും. ജൂലൈയിൽ ഇത് 19 പൈസയായിരുന്നു. നിലവിൽ, റെഗുലേറ്ററി കമ്മീഷൻ നിശ്ചയിച്ച 10 പൈസക്ക് പുറമേയാണ്, വൈദ്യുതി ബോർഡിന് സ്വയം പിരിക്കാവുന്ന സർചാർജിലും ഒരു പൈസയുടെ വർദ്ധനവ് വരുത്തിയിട്ടുള്ളത്.

© 2024 Live Kerala News. All Rights Reserved.