വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സേന 3 പലസ്തീൻ യുവാക്കളെ‌ വെടിവച്ചുകൊന്നു

ജറുസലം : അധിനിവേശ വെസ്റ്റ്ബാങ്കിലെ നബ്‍‌ലുസിൽ ഇസ്രയേൽ സേന 3 പലസ്തീൻ യുവാക്കളെ‌ വെടിവച്ചുകൊന്നു. കാറിൽ സഞ്ചരിച്ചിരുന്ന ഇവർക്കുനേരെ സേന വെടിവയ്ക്കുകയായിരുന്നു. നബ്‌ലുസ് പട്ടണത്തിലെ ഇസ്രയേലി കുടിയേറ്റകേന്ദ്രത്തിനുസമീപം സംഘർഷമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണു കാറിനുനേരെ വെടിവയ്പുണ്ടായത്. കൊല്ലപ്പെട്ടവർ ഭീകരരാണെന്നും കാറിൽനിന്നു തോക്കുകൾ പിടിച്ചെടുത്തതായും ഇസ്രയേൽ അവകാശപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.