തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി പറഞ്ഞ് പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി

ന്യൂഡല്‍ഹി: കേരളത്തിലേക്ക് വരാന്‍ സുപ്രീം കോടതി അനുമതി നല്‍കിയതിന് പിന്നാലെ പ്രാര്‍ത്ഥിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി അറിയിച്ച് പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി. ‘കേരളത്തിലേയ്ക്ക് പോകാന്‍ അനുമതി. ജാമ്യ കാലാവധിയില്‍ ഇനി കേരളത്തില്‍ തുടരാം. ഇന്‍ ഷാ അള്ളാഹ്.. പ്രാര്‍ഥിച്ചവര്‍ക്കും, പിന്തുണച്ചവര്‍ക്കും ആത്മാര്‍ഥമായ നന്ദി’, സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ മദനി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.