തിയേറ്ററുകളിലെ ഭക്ഷണത്തിന്റെ ജി.എസ്.ടി നിരക്ക് കുറയും

തിയേറ്ററുകളിലെ ഭക്ഷണത്തിന്റെ ജി.എസ്.ടി നിരക്ക് കുറയ്ക്കാന്‍ തീരുമാനം. സംസ്ഥാന ധനമന്ത്രി വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ ആണ് ഈ കാര്യം വ്യക്തമാക്കിയത്. അഞ്ച് ശതമാനമായാണ് കുറയുക. നേരത്തെ ഇത് 18 ശതമാനം ആയിരുന്നു. തിയേറ്ററുകളിലെ ഭക്ഷണത്തിന്റെ ജി.എസ്.ടി നിരക്ക് കുറയ്ക്കുന്നതോടെ പുറത്ത് ഭക്ഷണം കഴിക്കുമ്പോള്‍ കൊടുക്കുന്ന അതേ ജി.എസ്.ടി നല്‍കിയാല്‍ മതി. എറണാകുളത്തും തിരുവനന്തപുരത്തും ജി.എസ്.ടി ട്രൈബ്യൂണല്‍ സ്ഥാപിക്കാനും ജി.എസ്.ടി കൗണ്‍സിലില്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ജി.എസ്.ടി കൗണ്‍സില്‍ ഈ തീരുമാനം എടുത്തത്.

മൂന്ന് ജി.എസ്.ടി ട്രൈബ്യൂണല്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നിലവില്‍ രണ്ട് എണ്ണം സ്ഥാപിക്കാനാണ് അനുമതി. രണ്ടു ലക്ഷത്തിന് മുകളിലുള്ള സ്വര്‍ണം സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിന് ഈ വേ ബില്‍ സമ്പ്രദായത്തിന് അംഗീകാരവും ലഭിച്ചു.ഓണ്‍ലൈന്‍ ഗെയിമിങ്, കുതിരപ്പന്തയം, കാസിനോകള്‍ എന്നിവക്ക് 28% ജി.എസ്.ടി ഏര്‍പ്പെടുത്തി. അതേസമയം അര്‍ബുദ മരുന്നുകളുടെ നികുതി ഒഴിവാക്കും. അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കും നികുതിയുണ്ടാവില്ല.

© 2024 Live Kerala News. All Rights Reserved.