അയോധ്യ ക്ഷേത്രത്തിന് സുരക്ഷയൊരുക്കാൻ സിഐഎസ്എഫ്, ആന്റി-ഡ്രോൺ സാങ്കേതികവിദ്യ ഉൾപ്പെടുത്തിയേക്കും

അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ സുരക്ഷാ പദ്ധതി തയ്യാറാക്കാനുള്ള ചുമതല സിഐഎസ്എഫിന്. സിഐഎസ്എഫിന്റെ കൺസൾട്ടൻസി വിഭാഗമാണ് മുഴുവൻ പദ്ധതിയും തയ്യാറാക്കുക. അടുത്തിടെ സിഐഎസ്എഫ് ഡിജി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ക്ഷേത്ര സമുച്ചയം സന്ദർശിച്ചിരുന്നു. അയോധ്യ ക്ഷേത്രത്തിന് പൂർണ സാങ്കേതിക സുരക്ഷ ഉറപ്പുവരുത്തുക എന്നതാണ് സിഐഎസ്എഫിന്റെ ലക്ഷ്യം.

ആന്റി-ഡ്രോൺ മുതലായ അത്യാധുനിക സാങ്കേതികവിദ്യ ഉൾപ്പെടുത്തിയാണ് സുരക്ഷ ഒരുക്കുന്നത്. അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന ഉദ്ഘാടനത്തിനു മുൻപ്,സിഐഎസ്എഫ് പൂർണ സുരക്ഷ ഉറപ്പുവരുത്തും. അതേസമയം, ശ്രീകോവിലിന്റെ സുരക്ഷ സിആർപിഎഫിനും, മറ്റ് ബാഹ്യ സുരക്ഷാ പോലീസിനുമായാണ് കൈമാറുന്നത്. 2023 ഡിസംബർ 31നകം ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ പ്രവൃത്തി പൂർത്തിയാകുന്നതാണ്.

© 2024 Live Kerala News. All Rights Reserved.