ചൈനയില്‍ വെയര്‍ഹൗസില്‍ സ്‌ഫോടനം: 17 മരണം

 

ബെയ്ജിങ്: വടക്കന്‍ ചൈനയിലെ തുറമുഖ നഗരമായ ടിയാന്‍ജിനില്‍ വെയര്‍ ഹൗസിലുണ്ടായ സ്‌ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരില്‍ 32 പേരുടെ നില ഗുരുതരമാണ്. രാസപദാര്‍ഥങ്ങള്‍ ഉള്‍പ്പടെ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിലാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. രാത്രിയോടെയാണ് സ്‌ഫോടനം ഉണ്ടായത്.

images

 

പൊട്ടിത്തെറിയുടെ ആഘാതത്തില്‍ സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല. പ്രദേശത്തെ വ്യാവസായിക മേഖലയിലാണ് അപകടം ഉണ്ടായിരിക്കുന്നത്. ബെയ്ജിങ്ങില്‍ നിന്ന് 150 കിലോമീറ്റര്‍ ദൂരെയായാണ് ടിയാന്‍ജിന്‍ സ്ഥിതി ചെയ്യുന്നത്. സ്‌ഫോടനത്തെ തുടര്‍ന്ന് നഗരത്തില്‍ നിന്ന് 10,000ത്തോളം ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

ഇന്നലെ പ്രാദേശിക സമയം രാത്രി 11.30നാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ തുറമുഖത്തിലെ കെട്ടിടങ്ങള്‍ ചിലത് പൂര്‍ണമായും ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ഇതേതുടര്‍ന്ന് തുറമുഖം താല്‍കാലികമായി അടച്ചു. ചൈനയില്‍ വെയര്‍ഹൗസ് നടത്തുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.