അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ ഉച്ചമയക്കം.. രാഹൂലിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല തുടങ്ങി

ന്യൂഡല്‍ഹി: ‘സോഷ്യല്‍ മീഡിയയുടെ പൊങ്കാലയേറ്റുവാങ്ങാന്‍ പപ്പുമോന്റെ ജീവിതം ഇനിയും ബാക്കിയോ’..?കഴിഞ്ഞ ഏതാനം മണിക്കൂറുകളിലായി ഫേസ്ബുക്കിലും ട്വിറ്ററിലും ഉയരുന്ന ഒരു പ്രധാന ചോദ്യമാണിത്. ശബ്ദകലുഷിതമായ ലോക്‌സഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെയാണ് രാഹൂല്‍ ഗാന്ധിയുടെ ഉച്ചമയക്കം.ലോക്‌സഭ ടിവിപുറത്ത് വിട്ട ദൃശ്യങ്ങളിലെ രാഹൂലിന്റെ ഉച്ചമയക്കത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഏതാണ്ട് പ്രചരിച്ച് കഴിഞ്ഞു. ഉച്ചതിരിഞ്ഞ് 2.30 ഓടെയാണ് അടിയന്തരപ്രമേയ ചര്‍ച്ച ആരംഭിച്ചത്. ചര്‍ച്ച ആരംഭിച്ചതിന് ശേഷവും രാഹൂല്‍ ഉച്ചയുറക്കത്തില്‍ ആയിരുന്നുവെന്നാണ് ട്വിറ്ററില്‍ വിമര്‍ശനം ഉയരുന്നത്.
മുമ്പും രാഹൂല്‍ഗാന്ധിയുടെ ലോക്‌സഭയിലെ ഉച്ചമയക്ക ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വളരെയധികം ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ലളിത് മോദി വിവാദത്തില്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച നടക്കുമ്പോളായിരുന്നുരാഹൂലിന്റെ ഉച്ചമയക്കം എന്നത് ശ്രദ്ധേയമാണ്…

© 2024 Live Kerala News. All Rights Reserved.