രാമജന്മഭൂമി സമുച്ചയത്തിന് കൂടുതൽ സുരക്ഷയൊരുക്കുന്നു, ബോംബ് ഡിസ്പോസൽ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡിനെ വിന്യസിച്ചു

ലക്നൗ: അയോധ്യയിൽ നിർമ്മിക്കുന്ന രാമജന്മഭൂമി സമുച്ചയത്തിന് കൂടുതൽ സുരക്ഷയൊരുക്കുന്നു. സുരക്ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രത്യേക ബോംബ് ഡിസ്പോസൽ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡിനെ (ബിഡിഡിഎസ്) വിന്യസിച്ചിട്ടുണ്ട്. രണ്ട് സ്പെഷ്യൽ ടീമുകളെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതിനുപുറമേ, അയോധ്യയിൽ രണ്ട് ആന്റി സബോട്ടേജ് ചെക്ക് ടീമിനെയും വിന്യസിപ്പിച്ചിട്ടുണ്ട്.

അലഹബാദ് ഹൈക്കോടതി, ലക്നൗ ബെഞ്ച് ഹൈക്കോടതി, വാരണാസി കമ്മീഷണറേറ്റ്, പ്രാദേശിക ആൻഡ് കോൺസ്റ്റാബുലറി ഗോണ്ട, ലക്നൗ സെക്രട്ടറിയേറ്റ് കോംപ്ലക്സ് എന്നിവിടങ്ങളിലും ബിഡിഡിഎസിനെ നിയോഗിക്കുന്നതാണ്. ഈ സ്ഥലങ്ങളിൽ അഞ്ച് ടീമുകളാണ് രൂപീകരിക്കുക. ഏഴ് പുതിയ യൂണിറ്റുകൾ കൂടി വരുന്നതോടെ സംസ്ഥാനത്തെ ബിഡിഡിഎസ് ടീമുകളുടെ എണ്ണം വർദ്ധിക്കും. നിലവിൽ, സംസ്ഥാനത്തുടനീളം 31 ബിഡിഡിഎസ് ടീമുകളെയാണ് വിന്യസിച്ചിട്ടുള്ളത്.

© 2024 Live Kerala News. All Rights Reserved.