ആര്‍.എസ്.എസ് നാഗ്പൂര്‍ ആസ്ഥാനത്തിന്റെ സുരക്ഷ സി.ഐ.എസ്.എഫ് ഏറ്റെടുത്തു. സര്‍ സംഘചാലക് മോഹന്‍ ഭഗവതിന് ഇനി ‘Z +’ സുരക്ഷ

നാഗ്പ്പൂര്‍: രാഷ്ട്രീയ സ്വയംസേവക സംഘ് നാഗ്പ്പൂര്‍ ആസ്ഥാനമായ ‘ഹെഡ്‌ഗെവര്‍ ഭവന്റെ’ സുരക്ഷ ചുമതല കേന്ദ്ര സേനയ്ക്ക് വിട്ടു. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനാണ്(സി.ഐ.എസ്.എഫ്) സുരക്ഷ ചുമതല. ഇന്നലെ(11.08.15) വൈകിട്ടോടെ ഓഫീസര്‍മാര്‍ ഉള്‍പ്പടെ 150 സി.ഐ.എസ്.എഫ് സേന അംഗങ്ങള്‍ ഹെഡ്‌ഗെവര്‍ ഭവനിലെത്തി സുരക്ഷ ഏറ്റെടുത്തു.

ആര്‍.എസ്.എസ് സര്‍ സംഘ് ചാലക് മോഹന്‍ ഭഗവതിന് സെഡ് പ്ലസ്സ്‌കാറ്റഗറിയിലുള്ള സുരക്ഷയാണ് സി.ഐ.എസ്.എഫ് ഒരുക്കുക. ആര്‍.എസ്.എസ് ആസ ്ഥാന ത്തിന ്പുറമേ, ആസ്ഥാനം സ്ഥിതി ചെയ്യുന്ന മഹല്‍ പ്രദേശത്തിന്റെ സുരക്ഷയും ഇനിമുതല്‍ സി.ഐ.എസ്.എഫ് നിയന്ത്രണത്തിലായിരിക്കും.

കഴിഞ്ഞ 15 വര്‍ഷത്തോളമായി സ്‌റ്റേറ്റ് റിസര്‍വ് പോലീസ് ഫോഴ്‌സാണ്(സി.ആര്‍.പി.എഫ്) ആര്‍.എസ്.എസ് ആസ്ഥാനത്തിന്റെ സുരക്ഷ ചുമതല വഹിച്ചിരുന്നത്.

© 2024 Live Kerala News. All Rights Reserved.