ഋഷി സുനക് ഇന്ന് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും; രാജ്യത്തിന് ഇപ്പോള്‍ ആവശ്യം സ്ഥിരതയും ഐക്യവുമെന്ന് നിയുക്ത പ്രധാനമന്ത്രി

ലണ്ടന്‍ | ഇന്ത്യന്‍ വംശജനായ ഋഷി സുനക് ഇന്ന് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും.രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്നും പാര്‍ട്ടിയേയും രാജ്യത്തേയും ഐക്യത്തോടെ ഒരുമിച്ച് കൊണ്ടുപോവുനനതിനാണ് മുന്‍ഗണനയെന്നും നിയുക്ത ബ്രീട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. രാജ്യത്തിന് ഇപ്പോള്‍ സ്ഥിരതയും ഐക്യവുമാണ് ആവശ്യം. രാജ്യത്തേയും പാര്‍ട്ടിയേയും ഒരുമിച്ച് കൊണ്ടുപോവുകയെന്നത് മാത്രമാണ് വെല്ലുവിളികള്‍ മറികടക്കാനുള്ള ഏക വഴി. നമ്മുടെ കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കുമായി നല്ലഭാവി കെട്ടിപ്പെടുക്കണം. രാജ്യത്തെ സമഗ്രതയോടെയും വിനയത്തോടെയും സേവിക്കുമെന്നും സുനക് പറഞ്ഞു. 193 എംപിമാരുടെ പിന്തുണയാണ് ഋഷി സുനകിനുള്ളത്. മുന്‍ പ്രതിരോധ മന്ത്രി പെന്നി മോര്‍ഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറി. 26 എംപിമാരുടെ പിന്തുണയായണ് പെന്നി മോര്‍ഡന്റ് നേടിയത്. പകുതിയിലേറെ എംപിമാരുടെ പിന്തുണ നേടിയ ഋഷിയെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവായി തിരഞ്ഞെടുക്കും. ബ്രിട്ടന്‍ പ്രധാനമന്ത്രിയാകുന്ന ആദ്യത്തെ ഏഷ്യക്കാരന്‍ കൂടിയാണ് 43കാരനായ ഋഷി

© 2024 Live Kerala News. All Rights Reserved.