ലാവ്‌ലിൻ കേസിൽ സി.ബി.ഐ നൽകിയ അപ്പീൽ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ലാവ്‌ലിൻ കേസിൽ സി.ബി.ഐ നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിയ്ക്കും. എസ്.എൻ.സി ലാവ്‌ലിൻ ഇടപാടിൽ പിണറായി വിജയൻ അടക്കം പ്രതിപട്ടികയിലുള്ള കുറ്റാരോപിതരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ നല്‍കിയ അപ്പീൽ ആണ് കോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാകും കേസുകൾ പരിഗണിക്കുക.

കേസിൽ ഉചിതമായ തെളിവ് സി.ബി.ഐ നൽകണമെന്ന് നേരത്തെ കേസ് പരിഗണിച്ചപ്പോൾ ജസ്റ്റിസ് യുയു ലളിത് നിർദ്ദേശം നൽകിയിരുന്നു. രണ്ട് കോടതികൾ ഒരേ വിധി നല്കിയതിനാൽ ശക്തമായ തെളിവുണ്ടെങ്കിലേ വിചാരണയ്ക്ക് ഉത്തരവിടാനാകൂ എന്ന് കോടതി അന്ന് നിര്‍ദ്ദേശിച്ചിരുന്നു

© 2024 Live Kerala News. All Rights Reserved.