‘ഹർ ഘർ തിരംഗ’ ക്യാമ്പയിൻ; ഇതുവരെ അപ്‌ലോഡ് ചെയ്തത് 5 കോടിയിലധികം സെൽഫികൾ: സാംസ്‌കാരിക മന്ത്രാലയം

ഇന്ത്യൻ പതാകയുമായി അഞ്ച് കോടിയിലധികം സെൽഫികൾ ‘ഹർ ഘർ തിരംഗ’ കാമ്പെയ്‌ൻ വെബ്‌സൈറ്റിൽ ഇതുവരെ അപ്‌ലോഡ് ചെയ്തതായി സാംസ്‌കാരിക മന്ത്രാലയം. വീടുകളിൽ ദേശീയ പതാക ഉയർത്തുകയോ പ്രദർശിപ്പിക്കുകയോ ചെയ്തുകൊണ്ട് ‘ഹർ ഘർ തിരംഗ’ പ്രസ്ഥാനത്തിൽ ചേരാൻ പ്രധാനമന്ത്രി ജൂലൈ 22 ന് ആഹ്വാനം ചെയ്തിരുന്നു. ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ നോഡൽ ഏജൻസിയായ സാംസ്‌കാരിക മന്ത്രാലയവും പ്രചാരണ വെബ്‌സൈറ്റിൽ ‘തിരംഗ’യ്‌ക്കൊപ്പം സെൽഫികളോ ഫോട്ടോകളോ അപ്‌ലോഡ് ചെയ്യാൻ ആളുകളോട് അഭ്യർത്ഥിച്ചിരുന്നു.

അഞ്ച് കോടിയിലധികം ‘തിരംഗ’ സെൽഫികൾ ‘ഹർ ഘർ തിരംഗ’ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തു. ഇന്ത്യയുടെ ചരിത്രത്തിലെ ഈ സവിശേഷ നിമിഷം ആഘോഷിക്കാൻ ഇന്ത്യയിലും ലോകമെമ്പാടുമുള്ള എല്ലാവരുടെയും പങ്കാളിത്തത്തിന് നന്ദി, ഇന്ന് ഉച്ചകഴിഞ്ഞ് 4 മണിയോടെ അഞ്ച് കോടി ‘തിരംഗ’ സെൽഫികളുടെ നേട്ടം കൈവരിച്ചു. മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി 76-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സർക്കാർ ചെങ്കോട്ടയിൽ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു, അടുത്ത 25 വർഷത്തേക്കുള്ള മാർഗരേഖ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുമായി പങ്കു വെച്ച്.

© 2024 Live Kerala News. All Rights Reserved.