ഒരു പിടി നല്ല സിനിമകളിലൂടെ മലയാള പ്രേഷകര്‍ക്ക് സുപരിച്ചിതനായ നടനാണ് അനൂപ് മേനോന്‍. സംവിധായകനായും തിരക്കഥാകൃത്തായും ഗാനരചിയതാവായും ഒക്കെ ഇദ്ദേഹം തിളങ്ങിയിട്ടുണ്ട്. ഒരു നല്ല ബഹുമുഖ പ്രതിഭ കൂടിയാണ് അനൂപ്. 75 ലധികം മലയാളം സിനിമകളില്‍ അനൂപ് അഭിനയിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. പകല്‍ നക്ഷത്രങ്ങള്‍, കോക്ക്‌ടൈല്‍, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. പ്രമുഖ നടി, ശ്വേത മോനോന്‍ ഇദ്ദേഹത്തിന്റെ കസിനാണ്. അനൂപ് മോനോന്റെ ജീവിത സഖിയായി കടന്നു വന്നത്, അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു. ഒരു സുഹൃത്തിനെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്നു മാത്രമേ അനൂപ് മോനോന്‍ ആദ്യം പറഞ്ഞിരുന്നുള്ളൂ. പിന്നീടാണ് ആ സത്യങ്ങള്‍ ആരാധകര്‍ തിരിച്ചറിഞ്ഞത്.
കോഴിക്കോട് ജില്ലയിലായിരുന്നു അനൂപ് മോനോന്റെ ജനനം. പക്ഷ, പഠിച്ചതും വളര്‍ന്നതും തിരുവന്തപുരത്ത് ആയിരുന്നു. നിയമ ബിരുദധാരിയാണ് താരം. കേരള യൂണിവേഴ്‌സിറ്റിയിലെ ഫസ്റ്റ് റാങ്ക് ഹോള്‍ഡര്‍ ആയിരുന്നു താരം. ആദ്യം, കൈരളി ടിവിയിലും സൂര്യ ടിവിയിലും അവതാരകനായിരുന്നു അനൂപ്. പിന്നീട് ആണ് സീരിയലിലേക്കും അതിനു ശേഷം, സിനിമയിലേക്കും എത്തുന്നത്. 2002 ല്‍ കാട്ടുചെമ്പകം എന്ന സിനിമയിലൂടെ ആണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, പല വേഷങ്ങളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചു. നടനായും സഹനടനായും സ്വഭാവ നടനായും ഒക്കെ മലയാള സിനിമയില്‍ തിളങ്ങിയ വ്യക്തിയാണ് അനൂപ് മോനോന്‍. റോക്ക് ആന്റ് റോള്‍, തിരക്കഥ, കേരള കഫേ, മമ്മി &മി, ട്രാഫിക്, ബ്യൂട്ടിഫുള്‍, ഹീറോ, പട്ടം പോലെ, തുടങ്ങി സിനിമകളില്‍ അഭിനയിച്ചു. അടുത്തിടെ ഇറങ്ങിയ അനുൂപ് നായകനായി എത്തിയ 21 ഗ്രാമ്‌സ് എന്ന സിനിമ ജനപ്രീതി നേടിയിരുന്നു.
2014 ഡിസംബറിലാണ് ഷേമ അലക്‌സാണ്ടിറിനെ വിവാഹം ചെയുന്നത്. അനൂപിന്റെ ദീര്‍ഘ നാളത്തെ സുഹൃത്തായിരുന്നു ഷേമ. വളരെ ലളിതമായ വിവാഹമായിരുന്നു ഇരുവരുടേതും. നടന്റെ വിവാഹം കഴിഞ്ഞെന്നറിഞ്ഞതു മുതല്‍ വധുവിന്റെ വിവരങ്ങള്‍ ്‌റിയാനുള്ള പരക്കം പാച്ചിലില്ലായിരുന്നു മാധ്യമങ്ങളും ആരാധകരും. ഒടുവിലാണ് ഷേമയുടേത് രണ്ടാം വിവാഹമാണെന്ന് അരിയുന്നത്. ഒരു വിധവയെയാണ് അനൂപ് വിവാഹം കഴിച്ചതെന്ന് അറിഞ്ഞ് ആരാധകര്‍ ഞെട്ടിയിരുന്നു. പിന്നീട്, അനൂപ് തന്നെ ക്ഷേമയെകുറിച്ചും വിവാഹത്തെ കുറിച്ചു പറയുകയുണ്ടായി.
അഞ്ചു വര്‍ഷമായി നല്ല സുഹൃത്തുക്കളായിരുന്നു ഇരുവരും. ജീവിത്തതില്‍ ഒരു പാട് പ്രതിസന്ധികള്‍ നേരിട്ട വ്യക്തിയാണ് ക്ഷേമ. എല്ലാ പ്രശ്‌നങ്ങളെയും ധൈര്യപൂര്‍വ്വം ആണ് നേരിട്ടത്. 2006 ലാണ് ഹൃദയാഘാതം മൂലം ക്ഷേമയുടെ ഭര്‍ത്താവ് മരിക്കുന്നത്. ഒരു മകളും ഉണ്ട്. പേര് ലില്ലി. മകള്‍ക്ക് ഇപ്പോള്‍ 20 വയസ്സാണ്. നല്ല സുഹൃത്തായ ക്ഷേമയെ അനൂപിനെ നന്നായി അറിയാമായിരുന്നു. അങ്ങനെ ആണ് വിവാഹത്തെ കുറിച്ച് രണ്ടു പേരും ആലോചിക്കുന്നത്. ക്ഷേമ വളരെ ബോള്‍ഡാണെന്നും അതാണ് അവളെ എനിക്ക് വളരെ ഇഷ്ടമെന്നും അനൂപ് പറഞ്ഞിരുന്നു.വളരെ സന്തോഷകരമായ ജീവിതമാണ് ഇരുവരും നയിക്കുന്നത്. മകള്‍ക്ക് ഒപ്പം വിദേശത്താണ് ക്ഷേമയിപ്പോള്‍ ഉള്ളത്. സിനിമ തിരക്കുകളില്‍ നിന്ന് ഒഴിയുമ്പോള്‍ അനൂപ് മോനോനും അങ്ങോട്ട് പോകാറുണ്ട്. അനൂപ് മോനോന്‍ സംവിധായകനെത്തുന്ന ആദ്യത്തെ സിനിമയാണ് പദ്മ. പദ്മയില്‍ കേന്ദ്ര കഥാപാത്രത്തെയാണ് അനൂപ് മോനോന്‍ അവതിപ്പിച്ചിരിക്കുന്നത്.