വക്കീലാകാനുള്ള തയ്യാറെടുപ്പില്‍ അനൂപ് മേനോന്‍

 

ദി അഡ്‌വൊക്കേറ്റ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഒരു ലീഗല്‍ ത്രില്ലര്‍ ആയാണ് ചിത്രം ഒരുക്കുക. അനൂപ് മേനോനാണ് ചിത്രത്തിലെ നായകന്‍. ഒരു അഭിഭാഷകന്റെ വേഷമാണ് ഇതില്‍ അനൂപിന്. താന്‍ കോളേജില്‍ നിയമം പഠിച്ചിരുന്ന സമയത്തെ രംഗങ്ങളായിരിക്കും ചിത്രത്തിന്റെ ആദ്യ ഭാഗങ്ങളില്‍ ഉള്‍പ്പെടുത്തുക എന്നാണ് താരംപറയുന്നത് .ഇതു കൂടാതെ പ്രിയദര്‍ശന്റെ അടുത്ത ചിത്രത്തിനും അനൂപാണ് തിരക്കഥയൊരുക്കുന്നത്. ഹൈദരാബാദില്‍ കനല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് അനൂപ് ഇപ്പോള്‍. മിഡില്‍ ഈസ്റ്റില്‍ വാര്‍ത്താ ചാനല്‍ നടത്തുന്ന മാദ്ധ്യമ പ്രവര്‍ത്തകന്റെ വേഷമാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം പാവാടയിലും അനൂപ് അഭിനയിക്കുന്നുണ്ട് .സജി സുരേന്ദ്രന്റെ പേരിട്ടിട്ടില്ലാത്ത പുതിയ ചിത്രം, മാല്‍ഗുഡി ഡേയ്‌സ്, പാവ, എബ്രിഡ് ഷൈനിന്റെ ആക്ഷന്‍ ഹീറോ ബിജു തുടങ്ങി ഒരു പിടി ചിത്രങ്ങളിലും അനൂപ് അഭിനയിക്കും.

© 2024 Live Kerala News. All Rights Reserved.