ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

തൃശൂര്‍: പറപ്പൂര്‍ സെന്റ്‌ ജോണ്‍സ്‌ ഏച്ച്‌എസ്‌എസില്‍ നിന്നും എസ്‌എസ്‌എല്‍സി, പ്ലസ്‌ ടൂ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. എസ്‌എസ്‌എല്‍സി പരീക്ഷയില്‍ 100 ശതമാനവും പ്ലസ്ടൂ പരീക്ഷയില്‍ 95.5 ശതമാനവും വിജയം നേടി. ഈ വിജയം നേടുന്നതിനായി വിദ്യാര്‍ത്ഥികളെ സജ്ജരാക്കിയ അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു. തൃശൂര്‍ മേഖല ഡി.ഐ.ജി പൂട്ട വിമലാദിത്യ ഐപിഎസ്‌ പരിപാടി ഉദ്ഘാടനം ചെയ്തു. കോവിഡ്‌ അടക്കമുള്ള പല പ്രതിസന്ധികളിലൂടെ കടന്ന്‌
പോയിട്ടും വിദ്യാര്‍ത്ഥികള്‍ക്ക്‌ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കാന്‍ സാധിച്ചത്‌ മാതാപിതാക്കളൂടെയും അധ്യാപകരുടെയും മാനേജ്മെന്റിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണെന്ന്‌ പ്രിന്‍സിപ്പല്‍ ഡെന്‍സി ജോണ്‍ അഭിപ്രായപ്പെട്ടു.

മാനേജര്‍ ഫാദര്‍ ആന്റണി ആലൂക്ക അനുഗ്രഹ പ്രഭാഷണം നടത്തി. പി.ടി.എ. പ്രസിഡന്റ്‌ ജോജി എം. ജോസ്‌ അദ്ധ്യക്ഷത വഹിച്ചു. പുഴയ്ക്കല്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആനി ജോസ്‌, തോളൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ജി. പോള്‍സണ്‍, ജിമ്മി ചൂണ്ടല്‍, ഷീന വില്‍സണ്‍, ഷീന തോമസ്‌, വി.പി. അരവിന്ദന്‍, ആന്റോ സി.സി., ലീന ഇ.ജെ, ജിഷ ബേബി, പി.ടി. ജോസഫ്‌, റോയ്‌ ഫ്രാന്‍സിസ്‌ സി.ജോയ്സി വി.എം. ലേഖ ഡേവിസ്‌ (എച്ച്‌.എം.) എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. ബിത ഫ്രാന്‍സിസ്‌
തരകന്‍ നന്ദി പ്രകാശിപ്പിച്ചു.

© 2024 Live Kerala News. All Rights Reserved.