കേരളത്തിൽ മഴക്ക് അറുതിയാകുന്നില്ല; രണ്ടു ദിവസം കൂടി ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴ

തിരുവന​ന്തപുരം: സംസ്ഥാനത്ത് രണ്ടുദിവസം കൂടി ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. വ്യാഴാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. കൊങ്കൺ തീരം മുതൽ വടക്കൻ കേരളാ തീരം വരെ ന്യുന മർദ്ദപാത്തി നിലനിൽക്കുന്നതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്.

© 2023 Live Kerala News. All Rights Reserved.