ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് ഇനി വടക്കഞ്ചേരിയിലും

പാലക്കാട് : 159 വർഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ 52-മത്തെ ഷോറൂം വടക്കഞ്ചേരിയിൽ പ്രവർത്തനമാരംഭിച്ചു. ബുധനാഴ്ച രാവിലെ നടന്ന ചടങ്ങിൽ 812 കി.മീ. റൺ യൂണിക് വേൾഡ് റെക്കോർഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോർഡ് ജേതാവുമായ ബൊചെ (ഡോ.ബോബി ചെമ്മണ്ണൂർ) ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആലത്തൂർ എം പി. രമ്യ ഹരിദാസ് നറുക്കെടുപ്പ് നടത്തി. വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജെ. ഉസ്സനാർ, ജില്ല പഞ്ചായത്ത് മെമ്പർ അനിത പോൾസൺ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ടി.രജനി, ഗ്രാമപഞ്ചായത് മെമ്പർമാരായ സുമിത ഷഹീർ, സേതുമാധവൻ എ.എം, ഫൗസിയ, രശ്മി, അമ്പിളി മോഹൻദാസ്, ഉഷാകുമാരി, ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.എം.ജലീൽ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബോബൻ ജോർജ് എന്നിവർ ചടങ്ങിൽ ആശംസകളറിയിച്ചു. ബോസ് ചെമ്മണ്ണൂർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. ശേഷം വടക്കഞ്ചേരിയിലെ
ബോബി ബസാറിന്റെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനവും ബൊചെ നിർവഹിച്ചു.

ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരുമാസം നീളുന്ന നിരവധി ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ബിഐഎസ് ഹാള്‍മാര്‍ക്ക്ഡ് 916 സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലി വെറും 3 ശതമാനം മുതലാണ്. ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 % വരെ കിഴിവും ലഭിക്കും. ഉദ്ഘാടനം കാണാനെത്തുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 5 ഭാഗ്യശാലികൾക്ക് സ്വർണനാണയങ്ങൾ സമ്മാനമായി നേടാം. കൂടാതെ 3 പേർക്ക് ബൊചെയോടൊപ്പം റോൾസ് റോയ്‌സ് കാറിൽ യാത്ര ചെയ്യാനുള്ള അവസരവും ലഭിക്കും. ഉദ്ഘാടന മാസം നിത്യേന നറുക്കെടുപ്പിലൂടെ സ്വർണ നാണയങ്ങളും ബോബി ഓക്സിജൻ റിസോർട്ടിൽ താമസം, റോൾസ് റോയ്‌സ് കാറിൽ സൗജന്യ യാത്ര എന്നിങ്ങനെ ആകർഷകമായ സമ്മാനങ്ങളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ഉദ്ഘാടനത്തോടനുബന്ധിച്ചു വടക്കഞ്ചേരിയിലെ തിരഞ്ഞെടുക്കപ്പെട്ട നിർദ്ധനരായ രോഗികൾക്കുള്ള ബൊചെ ഫാൻസ്‌ ചാരിറ്റബിൾ ട്രസ്റ്റിന്റെ ധനസഹായ വിതരണവും ബോചെ നിർവഹിച്ചു.

© 2024 Live Kerala News. All Rights Reserved.