ബോചെ ദ ബുച്ചര്‍ ഇനി കോഴിക്കോടും  

ഇന്ത്യയിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് മീറ്റ് റീട്ടെയില്‍ ബ്രാന്‍ഡായ ബോചെ ദ ബുച്ചര്‍ കോഴിക്കോട്ടും പ്രവര്‍ത്തനമാരംഭിക്കുന്നു. വിവിധ മാംസ ഉത്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ ലഭിക്കുന്ന അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഇത്തരത്തിലുള്ള ആദ്യത്തെ സ്റ്റോറാണിത്.

ചില്‍ഡ് മീറ്റ്, ഫ്രോസന്‍ മീറ്റ് എന്നീ രീതികളില്‍ ബീഫ്, മട്ടന്‍, ചിക്കന്‍, താറാവ്, കാട എന്നിവയുടെ ഇറച്ചി ഇവിടെ ലഭിക്കും. ജൂലൈ 1 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള ബോചെ ദ ബുച്ചര്‍ സ്റ്റോര്‍, 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ ബോചെ (ഡോ. ബോബി ചെമ്മണൂര്‍) ഉദ്ഘാടനം ചെയ്യും. ഇറച്ചിക്ക് പുറമേ വിവിധ മീറ്റ് അച്ചാറുകള്‍, പച്ചമുളക് ബീഫ് ഗ്രേവി തുടങ്ങിയ ഉത്പന്നങ്ങളും ബോചെ ദ ബുച്ചര്‍ സ്‌റ്റോറില്‍ ലഭിക്കും. വെറ്റിനറി ഡോക്ടര്‍മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ പ്രീമിയം ക്വാളിറ്റിയിലുള്ള  മാംസം മാത്രമാണ് സ്റ്റോറില്‍ ലഭ്യമാവുക. ശുചിത്വപൂര്‍ണമായ അന്തരീക്ഷത്തില്‍ ഇറച്ചി വാങ്ങാനുള്ള സൗകര്യവും ബോചെ ദ ബുച്ചര്‍ ഉറപ്പാക്കുന്നു

© 2024 Live Kerala News. All Rights Reserved.