സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ അമൃതം പൊടി അങ്കണവാടികളിൽ വിതരണം ചെയ്തതായി റിപ്പോർട്ട്

സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ അമൃതംപൊടി സംസ്ഥാനത്തെ അങ്കണവാടികളിൽ വിതരണം ചെയ്തുവെന്ന് കണ്ടെത്തൽ. സിഎജി റിപ്പോർട്ടിലാണ് കണ്ടെത്തലുകൾ. 3556 കിലോ അമൃതം പൊടിയാണ് വിതരണം ചെയ്തത്. 444 കിലോ ബംഗാൾ പയറും സുരക്ഷിതമല്ലെന്ന് കണ്ടെത്തി. അമൃതംപൊടി സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടും പിടിച്ചെടുക്കാനോ തിരിച്ചെടുക്കാനോ തയാറായില്ല. ആറ് മാസം മുതൽ മൂന്ന് വയസ് വരെയുള്ള കുട്ടികളിൽ ഇവ ഉപയോഗിച്ചു.സംസ്ഥാനത്ത് സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ 159 ഭക്ഷ്യ ഉത്പന്നങ്ങളിൽ 35 എണ്ണം തിരിച്ചെടുത്തില്ല. 106 കേസുകളിൽ തുടർ നടപടികൾ സ്വീകരിച്ചില്ല.ശബരിമലയിലെ അരവണ പ്രസാദ ടിന്നിൽ കാലഹരണപ്പെടുന്ന തീയതി രേഖപ്പെടുത്തിയില്ലെന്നും സിഎജി റിപ്പോർട്ടിൽ പരാമർശമുണ്ട്. സംസ്ഥാന ധനകാര്യ കമ്മീഷൻ ശുപാർശകൾ നടപ്പാക്കുന്നില്ലെന്നും സർക്കാർ അംഗീകരിച്ച 325 ശുപാർശകളാൽ 200 എണ്ണം നടപ്പാക്കുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.