ന്യൂഡൽഹി: രാജ്യത്ത് കേന്ദ്ര സർക്കാർ പദ്ധതിയായ അഗ്നിപഥിനെതിരെ പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ അഗ്നിവീറുകൾക്ക് തൊഴിൽ വാഗ്ദാനവുമായി മഹീന്ദ്ര ഗ്രൂപ്പ് ഉടമ ആനന്ദ് മഹീന്ദ്ര. അക്രമ സംഭവങ്ങളിൽ താൻ അതീവ ദുഖിതനാണെന്നും പദ്ധതിയിലൂടെ അഗ്നിവീരന്മാർ ആർജിക്കുന്ന അച്ചടക്കവും കഴിവും ഊർജ്ജ്വസ്വലരായി തൊഴിലെടുക്കാൻ പ്രാപ്തിയുള്ളവരാക്കി അവരെ മാറ്റുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. പദ്ധതി പ്രഖ്യാപിച്ച കാലഘട്ടത്തിൽ തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും പദ്ധതിയുടെ കീഴിൽ പരിശീലനം ലഭിച്ച ആളുകളെ റിക്രൂട്ട് ചെയ്യാൻ ഞങ്ങൾക്ക് അതീവ താൽപ്പര്യമുണ്ടെന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.