തടിയന്റവിട നസീറിന്റെ കുട്ടാളികള്‍ എന്‍ഐഎ സംഘത്തിന്റെ പിടിയില്‍; അറസ്റ്റിലായത് കണ്ണൂരില്‍ ഒളിച്ചു കഴിയുന്നതിനിടെ, കൊച്ചിയില്‍ എത്തിക്കും

കണ്ണൂര്‍ : തീവ്രവാദ കേസിലെ പ്രതി തടിയന്റവിട നസീറിന്റെ കൂട്ടാളി എന്‍ഐഎ സംഘത്തിന്റെ പിടിയില്‍. കളമശ്ശേരി ബസ് കത്തിക്കല്‍ സംഘത്തിലെ പരികളായ ഫിറോസ് എടപ്പാളിയാണ് സംഘത്തിന്റെ പിടിയിലായത്. ഇയാള്‍ക്കൊപ്പം മജീദ് പറമ്പായി എന്ന സുഹൃത്ത് കൂടി കണ്ണൂരില്‍ അറസ്റ്റിലായിട്ടുണ്ട്.

കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതിയായ ഫിറോസ് കണ്ണൂര്‍ പൊതുവാച്ചേരിയിലെ മജീദീന്റെ വീട്ടില്‍ കേസിനെ ഭയന്ന് ഒളിവില്‍ താമസിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇരുവരേയും എടക്കാട് പോലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.

എന്‍ഐഎ അറസ്റ്റ് ചെയ്ത് മജീദിനേയും ഫിറോസിനേയും കൊച്ചിയില്‍ എത്തിക്കും. തടിയന്റവിട നസീറിന്റെ അടുത്ത അനുയായികളാണ് ഇരുവരും.

© 2024 Live Kerala News. All Rights Reserved.