തട്ടിപ്പുകാരന്‍ സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട കേസില്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ 7.27 കോടിയുടെ സ്വത്തുക്കൾ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

മുംബൈ: തട്ടിപ്പുകാരന്‍ സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട കേസില്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ജാക്വിലിന്‍ കൈവശം വെച്ചിരുന്ന 7.27 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ഇതില്‍ 7.12 കോടി നടിയുടെ പേരിലുണ്ടായിരുന്ന സ്ഥിരനിക്ഷേപമായിരുന്നു.

ജാക്വിലിന്റെ അടുത്ത കുടുംബാംഗങ്ങള്‍ക്കും സുകേഷ് പണം നല്‍കിയിരുന്നു. ഏകദേശം 1,73,000 ഡോളറാണ് ജാക്വിലിന്റെ കുടുംബത്തിനായി സുകേഷ് ചെലവാക്കിയത്. ഇതിന് പുറമെ, 5.71 കോടിയുടെ സമ്മാനങ്ങള്‍ ജാക്വിലിന് വേണ്ടിയും ഇയാള്‍ വാങ്ങിയിരുന്നു എന്ന് ഇഡി പറയുന്നു.

രാഷ്‌ട്രീയപ്രവര്‍ത്തകന്‍ ടിടിവി ദിനകരന്‍ ഉള്‍പ്പെട്ട തട്ടിപ്പ് കേസിലെ മുഖ്യപ്രതിയാണ് സുകേഷ് ചന്ദ്രശേഖര്‍. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഏപ്രില്‍ 4-ന് ഇയാളെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെ ഒരു വ്യവസായിയുടെ ഭാര്യയില്‍ നിന്നും 215 കോടി തട്ടിയ കേസില്‍ സുകേഷിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ടിടിവി ദിനകരന്‍ ഉള്‍പ്പെട്ട തട്ടിപ്പ് കേസിലും ഇയാള്‍ പ്രതി ചേര്‍ക്കപ്പെട്ടത്.

© 2024 Live Kerala News. All Rights Reserved.