ഉത്തരേന്ത്യ പിടിക്കാൻ സിപിഎം; ഹിന്ദി സംസ്ഥാനങ്ങളിലെ സെക്രട്ടറിമാരുടെ യോഗം ചേരും

ന്യൂഡൽഹി: പാർട്ടി കോൺഗ്രസിന് പിന്നാലെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രവർത്തനം കേന്ദ്രീകരിക്കാൻ സിപിഎം തീരുമാനം. ഇടതു ജനാധിപത്യ പരിപാടിയുടെ മുന്നൊരുക്കത്തിന്‍റെ ഭാഗമായാണിതെന്ന് മാതൃഭൂമി റിപോർട്ട് ചെയ്തു. കണ്ണൂരിൽ നടന്ന 23ാം പാർട്ടി കോൺഗ്രസിൽ ഇടതു ജനാധിപത്യ പരിപാടി ഊർജ്ജിതമാക്കണമെന്ന് പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് തീരുമാനം. ഹിന്ദി സംസ്ഥാനങ്ങളിലെ സെക്രട്ടറിമാരുടെ യോഗം ഉടൻ വിളിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉത്തരേന്ത്യയിൽ ഉത്പാദക സംസ്ഥാനങ്ങളായതിനാൽ സമരങ്ങൾക്ക് പുറമെ കാർഷിക സഹകരണ സംഘങ്ങൾ പോലുള്ള ബദൽ വികസന പരിശ്രമങ്ങൾക്കും ശ്രമിക്കാനാണ് പാർട്ടി തീരുമാനിച്ചരിക്കുന്നത്.

© 2022 Live Kerala News. All Rights Reserved.