തിരുവനന്തപുരം: തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായ രാജമൗലി ചിത്രം ആര്‍ആര്‍ആറിന്റെ വന്‍വിജയം അയ്യപ്പസ്വാമിക്ക് സമര്‍പ്പിക്കാന്‍ നടന്‍ സന്നിധാനത്ത് എത്തുന്നു. ദിവസങ്ങളായി കറുപ്പുടുത്ത് ചെരുപ്പ് ധരിക്കാതെയാണ് രാം ചരണന്റെ യാത്രയും പരിപാടികളും. വിഷു ദിനത്തില്‍ സന്നിധാനത്തത്തെത്തി രാം ചരണ്‍ ദര്‍ശനം നടത്തുമെന്ന് ദേവസ്വം ബോര്‍ഡിന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. തെലുങ്ക് സിനിമയിലെ സൂപ്പര്‍താരമായ ചിരഞ്ജിവി കുറച്ചു നാള്‍ മുമ്പ് ശബരിമലയില്‍ എത്തിയിരുന്നു. മകന്റെ സിനിമയുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കാനായിരുന്നു അദ്ദേഹം എത്തിയത്. ചിരഞ്ജീവിയും മകനും കടുത്ത അയപ്പ ഭക്തരാണ്. ആര്‍ആര്‍ആറിന്റെ വന്‍വിജയത്തിനു ശേഷം അയ്യപ്പദര്‍ശനം നടത്താമെന്ന് രാം ചരണ്‍ നേര്‍ച്ചയും നേര്‍ന്നിരുന്നു.