കണ്ണൂർ: കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസ് വേദി നിർമാണത്തിനെതിരെ വീണ്ടും കന്റോൺമെന്റ് ബോർഡ്. വേദി നിർമാണം തീരദേശനിയമം ലംഘിച്ചെന്ന് കാണിച്ച് വീണ്ടും നോട്ടീസ് നൽകി. താൽക്കാലിക നിർമാണത്തിന്റെ പേരിൽ സ്ഥിരനിർമാണം നടത്തുന്നുവെന്ന് ബോർഡ് പറയുന്നു.
കന്റോൺമെന്റ് ആക്ട് സെക്ഷൻ 248 പ്രകാരം ഒരു മാസത്തിനകം മറുപടി നല്‍കണം. നിര്‍മാണം അംഗീകരിക്കാന്‍ നിര്‍മാണത്തുകയുടെ 20 ശതമാനം പിഴ അടയ്ക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടു. പാർട്ടി കോണ്‍ഗ്രസിനുവേണ്ടി നായനാർ അക്കാഡമിയിലാണ് കെട്ടിടം നിർമിക്കുന്നത്.