പണി മുടക്കിലും പണി മുടക്കാതെ കണ്ണൂരിൽ പാർട്ടി കോൺഗ്രസ്സ് വേദിയുടെ പണി . ചെന്നൈയില്‍ നിന്നുള്ള സ്വകാര്യ കമ്പനിയ്ക്കാണ് നിര്‍മ്മാണത്തിനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്.

കണ്ണൂര്‍: ദേശീയ പണിമുടക്കിന് പിന്തുണ നല്‍കുന്ന സിപിഎം പണിമുടക്കിന്റെ ആദ്യ ദിനത്തില്‍ തന്നെ പണിയെടുപ്പിക്കുന്നു. രാജ്യവ്യാപകമായി പണിമുടക്കുന്നതിനിടെയില്‍ കണ്ണൂരില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയ്ക്കായുള്ള നിര്‍മാണം തകൃതിയായി നടക്കുകയാണ്. നിരവധി തൊഴിലാളികളാണ് ജോലി ചെയ്യുകയാണ്. നായനാര്‍ അക്കാദമിയിലേയും, ടൗണ്‍ സ്‌ക്വയറിലേയും വേദി നിര്‍മ്മാണമാണ് പുരോഗമിക്കുന്നത്. ചെന്നൈയില്‍ നിന്നുള്ള സ്വകാര്യ കമ്പനിയ്ക്കാണ് നിര്‍മ്മാണത്തിനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്. നിര്‍മാണ തൊഴിലാളികളില്‍ ഭൂരിഭാഗവും ഇതരസംസ്ഥാന തൊഴിലാളികളാണ്. ഏപ്രില്‍ 6 മുതല്‍ 10 വരെയാണ് പാര്‍ട്ടി കോണ്‍ഗ്രസ്.

news courtesy – https://suprabhaatham.com/

© 2024 Live Kerala News. All Rights Reserved.