കൊച്ചിയില്‍ സര്‍വേ നിര്‍ത്തിവച്ചു, കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരും വരെ താൽക്കാലികമായി നിർത്തി വെക്കാൻ സാധ്യത

കൊച്ചി : ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധം ശക്തമായതോടെ സംസ്ഥാന വ്യാപകമായി ഇന്നത്തെ കെ റെയില്‍ സര്‍വ്വേ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനം. പോലീസ്‌ സുരക്ഷയില്ലാതെ സര്‍വ്വേ തുടരാനാകില്ലെന്ന നിലപാടിലാണ്‌ കെ റെയിലിനായി സര്‍വ്വേ നടത്തുന്ന സ്വകാര്യ ഏജന്‍സി ഉല്യോഗസ്ഥരുടെ നിലപാട്‌.
പ്രകോപനം ഒഴിവാക്കാനാണ്‌ ഇന്നെത്ത സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചതെന്നാണ്‌ കെ റെയില്‍ അധികൃതരുടെ വിശദീകരണം നല്‍കിയിരിക്കുന്നത്‌.

ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന്‌ ഏറണാകുളം,കോഴിക്കോട ജില്ലകളിലെ സില്‍വര്‍ലൈന്‍ സര്‍വ്വേ താത്കാലികമായി നിര്‍ത്തിവെച്ചു. എറണാകുളത്ത്‌ 12 കിലോമീറ്റര്‍ പാതയുടെ സര്‍വ്വേ മാത്രമാണ്‌
പൂര്‍ത്തീകരിച്ചിട്ടുള്ളത്‌ എന്നാല്‍ എറണാകുളം ജില്ലയില്‍ ചോറ്റാനിക്കര പിറവം ക്കേന്ദ്രീകരിച്ചായിരുന്നു ഇന്ന്‌ കെ റെയില്‍ കല്ലിടല്‍ നടക്കേണ്ടിയിരുന്നത്‌. ജനവാസമേഖലയിലാണ്‌ കല്ലിടല്‍ തുടരേണ്ടത്‌ എന്നതിനാല്‍ പ്രതിരോധിക്കാന്‍ ഉറച്ച്‌ നില്‍ക്കുകയായിരുന്നു സമരസമിതിയും. പ്രദേശത്ത്‌ ബിജെപിയും കോണ്‍ഗ്രസും ഇന്ന്‌ മുതല്‍ ചോറ്റാനിക്കരയില്‍ പ്രതിഷേധ സമരം ശക്തമാക്കുമെന്ന്‌ വ്യക്തമാക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.