ഡല്‍ഹി: സിൽവർ ലൈനിൽ മുഖ്യമന്ത്രിയുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു എന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു. പ്രധാനമന്ത്രിയെ കണ്ട ശേഷം മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം നഷ്ടമായി.
മാനസികനില തെറ്റിയ ആളെ പോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. മുഖ്യമന്ത്രി പച്ചക്കള്ളമായിരുന്നു പറഞ്ഞത് എന്നതിൻ്റെ തെളിവാണ് പദ്ധതി ചെലവിനെ കുറിച്ചുള്ള റയിൽവേ മന്ത്രിയുടെ പ്രസ്താവന.
കേന്ദ്രത്തിൻ്റെ പൊലീസ് എംപിമാരെ മർദ്ദിച്ചതിൽ മുഖ്യമന്ത്രി സന്തോഷിക്കുന്നു. സിപിഎം ചെയ്ത മുൻകാല സമരങ്ങളെ പോലും തളളി പറയുന്ന സമീപനമാണ് പിണറായിയുടേത്. എംപിമാരോട് ഐഡി കാർഡ് ചോദിച്ചിട്ടില്ലെന്നും, ദില്ലി പൊലീസ് കള്ളം പറയുകയാണെന്നും മുരളീധരൻ പറഞ്ഞു.