വീർ സവർക്കറിന്റെ ജീവചരിത്രം സിനിമയാകുന്നു , വീർ സവർക്കറായി രൺദീപ് ഹൂഡ .

വീർ സവർക്കറിന്റെ ജീവചരിത്രം സിനിമയാകുന്നു. സവർക്കറുടെ വേഷം അവതരിപ്പിക്കുന്നത് നടൻ രൺദീപ് ഹൂഡയാണ്. മഹേഷ് മഞ്ജരേക്കറാണ് അടുത്ത ബയോപിക് സംവിധാനം ചെയ്യുന്നത്. സ്വതന്ത്ര വീർ സവർക്കർ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. താനും മഹേഷിനും ചിത്രത്തിന്റെ നിർമ്മാതാക്കൾക്കുമൊപ്പമുള്ള ചിത്രവുമായാണ് രൺദീപ് സോഷ്യൽ മീഡിയയിൽ വാർത്ത പങ്കുവെച്ചത്.

© 2024 Live Kerala News. All Rights Reserved.