Exclusive Interview: ബിജെപിയെ തള്ളിപ്പറഞ്ഞിട്ടില്ല. സിപിഎമ്മുമായി സഹകരിക്കുമെന്നും പറഞ്ഞിട്ടില്ല. തന്റെ വാക്കുകളെ മാധ്യമങ്ങള്‍ വളച്ചൊടിച്ചു. തുഷാര്‍ വെള്ളാപ്പള്ളി ലൈവ് കേരള ന്യൂസിനോട്

കോഴിക്കോട്: തന്റെ വാക്കുകളെ മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന് തുഷാര്‍ വള്ളാപ്പള്ളി ലൈവ് കേരള ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. ബിജെപിയെ തള്ളി പറയുകയോ, സിപിഎഐഎമ്മുമായി സഹകരിച്ച മുന്നോട്ട് പോകാനാണ് എസ്.എന്‍.ഡി.പിയ്ക്ക് താല്‍പര്യമെന്നോ താന്‍ പറഞ്ഞിട്ടില്ല. സമുദായത്തിന്റെ താല്‍പര്യം ആരാണോ സംരക്ഷിക്കുന്നുത്, അവര്‍ക്കൊപ്പം എസ്.എന്‍.ഡി.പി നില്‍ക്കുമെന്നാണ് താന്‍ പറഞ്ഞത്. എസ്.എന്‍.ഡി.പി യൂണിയന്‍ തിരെഞ്ഞെടുപ്പ് സംബന്ധിച്ച ഏതാനം ദൃശ്യ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കിയിലായിരുന്നു രാവിലെ ബിജെപി ബന്ധത്തെക്കുറിച്ച് ചോദ്യം ഉയര്‍ന്നത്.

കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാരാണ് ഭരിക്കുന്നത്. ബിജെപി നേതാക്കളുമായി നേരില്‍ കണ്ട് വിവിധ സാമൂഹിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇക്കാര്യവും താന്‍ മാധ്യമങ്ഹളോട് പറഞ്ഞതാണ്. കേരളത്തിലെ ഏതൊരു രാഷ്ട്രീയ സംഘടനകളേക്കാളും വലിയ പ്രസ്ഥാനമാണ് എസ്.എന്‍.ഡി.പി എന്ന് താന്‍ പറഞ്ഞിരുന്നു. തന്നോടും എസ്.എന്‍.ഡി.പിയോടും ബിജെപിയോടും ശത്രുതയുള്ള ചില മാധ്യമങ്ങളാണ് ഈ നുണ പ്രചരണത്തിന് പിന്നിലെന്നും തുഷാര്‍ ലൈവ് കേരള ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.