‘ഉക്രൈനില്‍ നിന്നും രക്ഷിച്ചതിന് പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞ് പാക്ക് വിദ്യാര്‍ഥിനി’: വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു

കീവ്: ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനിടയില്‍ നിന്ന് രക്ഷപ്പെടുത്തിയതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് പാക്ക് വിദ്യാര്‍ത്ഥിനി. അസ്മ ഷഫീഖ് എന്ന പാക്ക് വിദ്യാര്‍ഥിനിയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇന്ത്യന്‍ പ്രധാനമന്ത്രിക്കും ഇന്ത്യന്‍ എംബസിക്കും നന്ദി രേഖപ്പെടുത്തിയത്. ഇതിന്റെ വീഡിയോ വളരെ വേഗത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

പടിഞ്ഞാറന്‍ ഉക്രൈനില്‍ നിന്ന് പാക്കിസ്ഥാനിലേക്കുള്ള യാത്രയിലാണ് താനെന്നും വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ കൈത്താങ്ങായതിന് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നന്ദി പറയുന്നതായും അസ്‍മ വ്യക്തമാക്കി.

© 2022 Live Kerala News. All Rights Reserved.