രഞ്ജിത്​ ശ്രീനിവാസിന്‍റെ കൊലപാതകം : നേരിട്ട്​ പങ്കാളിയായ ഒരു എസ്​.ഡി.പി.ഐ പ്രവർത്തകൻ കൂടി അറസ്റ്റിൽ

ആലപ്പുഴ: ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്​ ശ്രീനിവാസിന്‍റെ കൊലപാതകത്തിൽ നേരിട്ട്​ പങ്കാളിയായ ഒരു എസ്​.ഡി.പി.ഐ പ്രവർത്തകൻ കൂടി അറസ്റ്റിൽ. ഇതോടെ കുറ്റകൃത്യത്തിൽ നേരിട്ട്​ പങ്കാളികളായ 12പേരും പിടിയിലായി.

ആലപ്പുഴ ഡിവൈ.എസ്​.പി എൻ.ആർ. ജയരാജിന്റെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണസംഘമാണ്​ അറസ്റ്റ്​ ചെയ്തത്. തുടരന്വേഷണത്തെ ബാധിക്കുന്നതിനാൽ പേരും വിലാസവും പൊലീസ്​ വെളിപ്പെടുത്തിയിട്ടില്ല.

കേസുമായി ബന്ധപ്പെട്ട്​ ഇതുവരെ 29 പേരാണ്​ അറസ്റ്റിലായത്​. പ്രതിയെ കോടതിയിൽ ഹാജരാക്കും.

© 2023 Live Kerala News. All Rights Reserved.