ഇന്ത്യൻ ദേശീയപതാകയുടെ തണൽപ്പറ്റി പാക്ക് – തുർക്കി വിദ്യാർഥികൾ

പാക്കിസ്ഥാനിലെയും തുർക്കിയിലെയും വിദ്യാർത്ഥികൾ യുക്രെയിനിൽ നിന്നും രക്ഷപെടാനായി തങ്ങളുടെ വാഹനങ്ങളിൽ ഇന്ത്യൻ ദേശീയപതാക പതിപ്പിക്കുകയാണ്. ഇക്കാര്യത്തിൽ സഹപാഠികളായ ഇന്ത്യൻ വിദ്യാർത്ഥികളുടെ സഹായവും അവർക്ക് ലഭിക്കുന്നുണ്ട്.
പഴയ വസ്ത്രങ്ങളും പ്ലാസ്റ്റിക്കും ഉപയോഗിച്ചാണ് പതാക നിർമ്മിക്കുന്നത്. ഇന്ത്യൻ ദേശീയപതാക പതിച്ച ഒരു വാഹനവും റഷ്യൻ സൈനികർ ആക്രമിക്കുന്നില്ല എന്നതാണ് രക്ഷപെടാനുള്ള ഈ പുതിയ നീക്കത്തിനു പിന്നിൽ.

© 2022 Live Kerala News. All Rights Reserved.