ചാവക്കാട്ട് കോണ്‍ഗ്രസ് എ ഗ്രൂപ്പുകാരന്റെ കൊലപാതകം; ഐ ഗ്രൂപ്പുകാരന്‍ അറസ്റ്റില്‍

കൊച്ചി: ചാവക്കാട്ട് കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാവ് കൊല്ലപ്പെട്ട കേസില്‍ കോണ്‍ഗ്രസ് ഐ ഗ്രൂപ്പുകാരന്‍ അറസ്റ്റില്‍. മണത്തല ബേബി റോഡ് പഴയ 14ാം വാര്‍ഡില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് സെക്രട്ടറി എ.സി. ഹനീഫയെ മാതാവിന്റെ മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഐ ഗ്രൂപ്പുകാരന്‍ ഷമീറാണ് അറസ്റ്റിലായിരിക്കുന്നത്. കൊല്ലപ്പെട്ട ഹനീഫയുടെ അയല്‍വാസിയാണ് ഷമീര്‍.

ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. കൊലപാതകത്തിനു പിന്നില്‍ ഐ ഗ്രൂപ്പുകാരാണെന്നാണ് ഇന്നലെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. മാസങ്ങളായി എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘട്ടനം ഇവിടെ നിലനില്‍ക്കുകയാണ്. ഹനീഫയുടെ സഹോദര പുത്രനെ നേരത്തെ ഒരു സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.