പുട്ടിന്റെ ലക്‌ഷ്യം,ക്രിസ്ത്യൻ സാമ്രാജ്യം , അടുത്തത് തുർക്കി ?

വ്‌ളാദിമിര്‍ പുടിന്‍, അടുത്ത വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകം മുഴുവന്‍ ഈ പേര് കേട്ടാല്‍ വിറയ്ക്കും.
അതിനുള്ള യുദ്ധമാണ് യുക്രൈനില്‍ റഷ്യ നടത്തുന്നത്. ലക്ഷ്യം മുന്‍ സോവിയറ്റ് രാജ്യങ്ങളെ മാത്രം ലക്ഷ്യമിട്ടുള്ളതല്ല. എന്നാല്‍ റഷ്യയുടെ താല്‍പര്യങ്ങള്‍ എന്താണ് ഉള്ളതെന്ന തരത്തില്‍ ഗൂഢാലോചന സിദ്ധാന്തങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ റഷ്യയിലെ തന്നെ ക്രിസ്ത്യന്‍ വിഭാഗത്തിലെ വിദഗ്ധര്‍ പറയുന്നത് കമ്മ്യൂണിസത്തില്‍ നിന്നടക്കം പൂര്‍ണ മുക്തി നേടിയുള്ള മതപരമായ ഒരു രാജ്യത്തിനാണ് പുടിന്‍ ഒരുങ്ങുന്നതെന്നാണ്.
നിലവില്‍ കമ്മ്യൂണിസത്തില്‍ റഷ്യയില്‍ പ്രസക്തിയില്ലെങ്കില്‍, സാംസ്‌കാരിക അടയാളങ്ങള്‍ അടക്കമുള്ളവ ഇല്ലാതാക്കി അതിന്റെ അവശേഷിപ്പ് പോലും ഇല്ലാതാക്കാനാണ് പുടിന്റെ ശ്രമം. ക്രിസ്ത്യന്‍ സാമ്രാജ്യമാണ് കെട്ടിപ്പടുക്കുന്നതെന്ന്, കൃത്യമായി കാരണങ്ങള്‍ നിരത്തി രാഷ്ട്രീയ വിദഗ്ധര്‍ പറയുന്നു.
1
ലെനിന്റെ സോവിയറ്റ് യൂണിയന്‍ കമ്മ്യൂണിസത്തെ കൊണ്ടുവന്നപ്പോള്‍ ക്രിസ്ത്യാനിറ്റി തന്നെ രാജ്യത്ത് ഇല്ലാതായിരുന്നു. പിന്നീട് പുടിന്റെ കാലത്താണ് ഇത് ഉയിര്‍ത്തെഴുന്നേറ്റത്. ക്രിസ്ത്യന്‍ പുനര്‍ജീവന വാദികള്‍ പറയുന്നത് യുക്രൈന്‍ പിടിക്കുന്നതിലും വലിയ ലക്ഷ്യം പുടിന് ഉണ്ടെന്നാണ്. അതിന് കാരണവും ഇവര്‍ തന്നെ പറയുന്നു. റഷ്യന്‍ ഏകാധിപതിയായിരുന്ന ജോസഫ് സ്റ്റാലിന്റെ സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഒരു കുടുംബത്തിലാണ് പുടിനും ജനിച്ചത്. പുടിന്റെ പിതാവ് നിരീശ്വരവാദിയായിരുന്നു. എന്നാല്‍ മാതാവ് കടുത്ത ക്രിസ്ത്യന്‍ മത വിശ്വാസിയുമായിരുന്നു. ക്രിസ്ത്യന്‍ പുരോഹിതനായ ജൈല്‍സ് ഫ്രേസര്‍ പറയുന്നത് പുടിന്റെ മാതാവ് അദ്ദേഹത്തിന്റെ മാമോദീസ രഹസ്യമായി നടത്തിയിരുന്നുവെന്നാണ്.
2
പുടിന്‍ ഒരു കുരിശ് ധരിക്കാറുണ്ട് എന്നത് നേരത്തെ വ്യക്തമായ കാര്യമാണ്. സൈബീരിയയില്‍ ഫിഷിംഗ് ട്രിപ്പിനായി പോയപ്പോഴുള്ള പുടിന്റെ ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. ഈ ചിത്രത്തിലാണ് പുടിന്‍ കുരിശ് ധരിച്ചിരുന്നത്. അമ്മയുടെ വിശ്വാസത്തെ അന്ധമായി പിന്തുടരുന്നുണ്ട് പുടിന്‍. ലെനിന്‍ഗ്രാഡ് എന്ന പേര് മാറ്റി സെയിന്റ് പീറ്റേഴ്‌സ്ബര്‍ഗ് എന്ന പേര് ഓര്‍ത്തഡോക്‌സ് സഭയാണ് കൊണ്ടുവന്നത്. അന്ന് കമ്മ്യൂണിസ്റ്റുകാര്‍ ഇതിനെ ശക്തമായി എതിര്‍ത്തിയിരുന്നു. പുടിന്റെ ടാര്‍ഗറ്റ് മതനിരപേക്ഷത, കമ്മ്യൂണിസ്റ്റ് ചൈന, ഇസ്ലാം എന്നിവയായിരിക്കുമെന്ന് മത ചരിത്രകാരി ഡയാന ബട്‌ലര്‍ പറയുന്നു. അമേരിക്കന്‍ കത്തോലിക്കാ സഭകളുമായി അടക്കം സഖ്യം പുടിന്റെ മനസ്സിലുണ്ടെന്ന് ഇവര്‍ പറയുന്നു.
3
റഷ്യയുടെ പുതിയൊരു ചരിത്രം ക്രിസ്ത്യന്‍ സഭകളിലൂടെ തുടങ്ങുകയാണ് പുടിന്‍ ലക്ഷ്യമിടുന്നതെന്നാണ് ഇവര്‍ കരുതുന്നത്. അതിനായി സോവിയറ്റ് രാജ്യങ്ങളെ ഒന്നായി കൂടെ കൂട്ടേണ്ടത് പുടിന് ആവശ്യമാണ്. മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുടിനെ പിന്തുണച്ചത് മറ്റൊന്നും കൊണ്ടല്ല. ഓര്‍ത്തഡോക്‌സ് റഷ്യന്‍ സഭകളുടെ ആഗ്രഹത്തിന് പുടിന് അനുകൂലമായി നില്‍ക്കുന്നത് കൊണ്ടാണ്. പുടിനെ ജീനിയസ് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. മൂന്നാം റോമന്‍ സാമ്രാജ്യമാണ് പുടിന്‍ സ്ഥാപിക്കുന്നത് എന്നൊരു അഭ്യൂഹം തന്നെ നിലനില്‍ക്കുന്നുണ്ട്. ഇത് ക്രിസ്ത്യന്‍ പ്രവാചക ഗ്രന്ഥങ്ങളില്‍ പറയുന്നതാണ്. പുരാതന റോമന്‍ സാമ്രാജ്യം, മധ്യകാല ബൈസാന്റിന്‍ സാമ്രാജ്യം എന്നിവയാണ് ക്രിസ്ത്യന്‍ മത പ്രകാരമുള്ള ആദ്യ രണ്ട് സാമ്രാജ്യങ്ങള്‍.
4
എന്തുകൊണ്ട് ഇത് ഇപ്പോള്‍ കൊണ്ടുവരുന്നു എന്നതിനും നവ ക്രിസ്ത്യന്‍ വാദികള്‍ക്ക് പറയാന്‍ കാരണമുണ്ട്. മാര്‍പ്പാപ്പയിലേക്കാണ് ഇവര്‍ വിരല്‍ ചൂണ്ടുന്നത്. പുടിന്റേത് ശരിക്കും തീവ്ര മതവാദമാണ്. എന്നാല്‍ ഇവരെ നിരാശരാക്കുന്നതായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ 2013ല്‍ പറഞ്ഞ കാര്യം. വത്തിക്കാന്റെ ചുമതല അദ്ദേഹത്തിന് ലഭിച്ച ഉടനെ അദ്ദേഹം സ്വന്തം പേര് അസീസി സെന്റ് ഫ്രാന്‍സിസില്‍ നിന്നാണ് കടമെടുത്തത്. സെന്റ് ഫ്രാന്‍സിസ് ദാരിദ്ര്യത്തെ നിര്‍മാര്‍ജനം ചെയ്യുന്നതിനും സമാധാനത്തിനും ഒപ്പമായിരുന്നു. ഇത് അന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ തന്നെ പറഞ്ഞിരുന്നു. വൈകാതെ തന്നെ പോപ്പ് പാവപ്പെട്ടവര്‍ക്കും, തിരസ്‌കൃതര്‍ക്കും, അരികുവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി ക്രിസ്ത്യന്‍ പള്ളികള്‍ തുറക്കുമെന്ന് കൂടി പ്രഖ്യാപിച്ചു. ക്രിസ്തുവിലേക്ക് മതത്തെ കൂടുതല്‍ അടുപ്പിക്കുന്നതായിരുന്നു ഈ തീരുമാനം.
5
അതേസമയം മാര്‍പ്പാപ്പയുടെ പരാമര്‍ശം ഓര്‍ത്തഡോക്‌സ് സഭയെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെളുത്ത വര്‍ഗക്കാരായ, പ്രത്യേകിച്ച്‌ വംശീയവാദികളില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപും പുടിനും വലിയ പിന്തുണ നേടിയത്. ക്രിസ്ത്യന്‍ ദേശീയവാദം അതിശക്തമാക്കുകയും ചെയ്തു. ക്രിസ്ത്യന്‍ മൂല്യങ്ങളെ തള്ളിപ്പറഞ്ഞ യൂറോ-അത്‌ലാന്റിക് രാജ്യങ്ങളുണ്ടെന്ന് നേരത്തെ പുടിന്‍ പരസ്യമായി പറഞ്ഞിരുന്നു. ഇവര്‍ സ്വവര്‍ഗരതിയെ അനുകൂലിക്കുന്നു, സാത്താനില്‍ വിശ്വസിച്ച്‌ കൊണ്ട് ദൈവത്തില്‍ വിശ്വസിക്കുന്നവരാണെന്നും പുടിന്‍ പറഞ്ഞിരുന്നു. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയില്‍ വിശ്വസിക്കുന്ന ഭരണാധികാരിയാണെന്ന് തെളിയിക്കുന്ന പരാമര്‍ശമായിരുന്നു പുടിന്‍ നടത്തിയത്. ഈ സഭയെ പഴയ പ്രതാപത്തിലേക്കാണ് പുടിന്‍ നയിക്കുന്നത്. യുക്രൈനിലെ അധിനിവേശത്തോടെ മോസ്‌കോ മൂന്നാമത്തെ റോമായും, കീവ് അവസാന റോമന്‍ സാമ്രാജ്യത്തിലെ ജെറുസലേമായി മാറുകയും ചെയ്യും. ഇതാണ് പുടിന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നാണ് അഭ്യൂഹം.

courtey – soldiers of cross fb page

© 2024 Live Kerala News. All Rights Reserved.