സത്യമെപ്പോഴും തെളിച്ചത്തോടെ നില്‍ക്കും;എന്റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടെ; സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി കെ.ടി ജലീല്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അനുഭവകഥ പുസ്തകമായി പുറത്തുവരാന്‍ പോകുന്നു എന്ന വാര്‍ത്ത വന്നിരുന്നു. ഇതിലെ പരാമര്‍ശങ്ങള്‍ക്ക് മറുപടി എന്ന രീതിയില്‍ സ്വപ്‌നസുരേഷ് വന്‍ വെളിപ്പെടുത്തല്‍ പുറത്ത് വന്നിരുന്നു.സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി കെ ടി ജലീല്‍. ഫേസ്ബുക്ക് പോസിറ്റിലൂടെയാണ് ജലീലിന്റെ പ്രതികരണം. തന്റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടേയെന്നാണ് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സത്യസന്ധമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളു. അതുകൊണ്ട് തന്നെ ഭയപ്പാട് ലവലേശമില്ല. കാലം കുറച്ച് വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാന്‍ കഴിയില്ല. എല്ലാ ഗൂഢാലോചനകളും ഒരുനാള്‍ പൊളിയുമെന്നും ജലീല്‍ കുറിപ്പില്‍ പറയുന്നു.

കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സത്യമെപ്പോഴും തെളിച്ചത്തോടെ നില്‍ക്കും.
എന്തൊക്കെയായിരുന്നു പുകില്‍?
എന്റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടെ.
സത്യസന്ധമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. അതുകൊണ്ട് തന്നെ ഭയപ്പാട് ലവലേശമില്ല.
കാലം കുറച്ച് വൈകുമെങ്കിലും സത്യത്തിന് പുറത്ത് വരാതിരിക്കാന്‍ കഴിയില്ല. എല്ലാ ഗൂഢാലോചനകളും ഒരുനാള്‍ പൊളിയും. ഈശോ മിശിഹ മുകളിലുണ്ടല്ലോ?
പലപ്പോഴും സത്യം പുറത്ത് വരുമ്പോഴേക്ക് അസത്യം ഒരുപാട് യാത്ര ചെയ്ത് കഴിഞ്ഞിട്ടുണ്ടാകും!

മുഖ്യമന്ത്രിയെ കേസില്‍പ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് തന്നെ സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉള്‍പ്പെടുത്തിയതെന്ന് ശിവശങ്കര്‍ ‘അശ്വത്ഥാമാതാവ് വെറും ആന’ എ്‌ന പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. തന്റെ ജന്മദിനത്തില്‍ സ്വപ്ന സുരേഷ് ഐ ഫോണ്‍ നല്‍കി ചതിക്കുകയായിരുന്നുവെന്ന് ശിവശങ്കര്‍ പുസ്തകത്തില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ യുഎഇ യാത്രയുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെ പരിചയപ്പെടുന്നതെന്നും സ്വപ്ന സുരേഷ്.

© 2024 Live Kerala News. All Rights Reserved.