എന്‍ഐഎയ്ക്ക് തിരിച്ചടി; സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരോഷിന് ജാമ്യം അനുവദിച്ചു. എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്നയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ ജാമ്യം ലഭിക്കുന്നത്. ജാമ്യം ലഭിച്ചതോടെ സ്വപ്ന സുരേഷിന്റെ ജയില്‍മോചനത്തിന് വഴിയൊരുങ്ങുന്നു. കേസില്‍ പ്രതികളായ സരിത, റബിന്‍സ്, മുഹമ്മദ് ഷാഫി, എം എം ജലാല്‍ എന്നിവര്‍ക്കും ജാമ്യം അനുവദിച്ചു.
ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സ്വപ്‌ന സുരേഷ് അടക്കമുള്ള ഏഴ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. ഓണ്‍ലൈന്‍ ആയിട്ടായിരുന്നു കോടതിയുടെ സിറ്റിങ്. 25 ലക്ഷം രൂപയുടെ ബോണ്ട് മുഴുവന്‍ പ്രതികളും കെട്ടിവെക്കണമെന്നാണ് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

© 2024 Live Kerala News. All Rights Reserved.