തിരുവല്ല:കൂലി ചോദിച്ചതിന് തൊഴിലാളിയെ കരാറുകാരന്‍ തല്ലിക്കൊന്നു. കല്ലൂപ്പാറ കല്ലൂപ്പാറ എന്‍ജിനീയറിങ് കോളജിന് സമീപം കെട്ടിടം പണിക്ക് വന്ന മാര്‍ത്താണ്ഡം സ്വദേശി സ്റ്റീഫനാണ് (40) കൊല്ലപ്പെട്ടത്.കരാറുകാരായ മാര്‍ത്താണ്ഡം സ്വദേശി സുരേഷ്, ആല്‍ബിന്‍ ജോസ് എന്നിവര്‍ ചേര്‍ന്ന് രാത്രിയില്‍ മര്‍ദ്ദിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ സ്റ്റീഫനെ പുലര്‍ച്ചെ നാല് മണിയോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.കൂലി ആവശ്യപ്പെട്ടാണ് സ്റ്റീഫനും സുഹൃത്തുക്കളും രാത്രിയില്‍ കല്ലൂപ്പാറയിലെ വാടക വീട്ടിലെത്തിയത്.ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് സുരേഷും സഹോദരനും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.കമ്പിവടി ഉപയോഗിച്ച് സ്റ്റീഫനെ തലക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു.പെട്രോളിങ് നടത്തിയിരുന്ന പൊലീസാണ് സംഭവ സ്ഥലത്തെത്തി സ്റ്റീഫനെ ആശുപത്രിയില്‍ എത്തിച്ചത്.സംഭവത്തില്‍ സുരേഷിനെയും ആല്‍ബിനെയും കീഴ്വായ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.