കഴിഞ്ഞ രണ്ടു വര്‍ഷത്തെ ‘സ്വാഭാവിക’ ആന മരണങ്ങള്‍ പുനരന്വേഷിക്കാന്‍ വനം മേധാവിയുടെ ഉത്തരവ്

 

ന്യൂഡല്‍ഹി: ഐ.പി.എല്‍. ഒത്തുകളിയുമായി ബന്ധമുള്ള ഇന്ത്യന്‍ താരങ്ങളടക്കമുള്ള കളിക്കാരുടെ പേരുകള്‍ പരാമര്‍ശിക്കുന്ന ജസ്റ്റിസ് മുദ്ഗല്‍ സമിതിയുടെ റിപ്പോര്‍ട്ട് ജസ്റ്റിസ് ലോധ കമ്മിഷന് കൈമാറണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ബി.സി.സി.ഐ.യുടെ മാര്‍ഗരേഖകള്‍ പരിഷ്‌കരിക്കുന്ന ജസ്റ്റിസ് ലോധ കമ്മിഷന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടിനല്‍കി.

പേരുകള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്. എന്നാല്‍, ഇവരുടെ കാര്യത്തില്‍ ചില സംശയങ്ങള്‍ മാത്രമാണ് മുദ്ഗല്‍ സമിതി ഉന്നയിച്ചിട്ടുള്ളതെന്നും തെളിവുകളില്ലെന്ന് സമിതി വ്യക്തമാക്കിയിട്ടുണ്ടെന്നും ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഇപ്പോള്‍ പേരുകള്‍ വെളിപ്പെടുത്തുന്നത് താരങ്ങളുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും ബെഞ്ച് നിരീക്ഷിച്ചു. മുദ്ഗല്‍ സമിതി റിപ്പോര്‍ട്ട് വേണമെന്ന് ജസ്റ്റിസ് ലോധ കമ്മിറ്റി ആവശ്യപ്പെട്ടാല്‍ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ക്ക് വേണമെങ്കില്‍ ജസ്റ്റിസ് ലോധ കമ്മിഷന് കത്തെഴുതാം.

ജസ്റ്റിസ് മുദ്ഗല്‍ സമിതി മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച മൂന്നാം റിപ്പോര്‍ട്ടിലാണ് മുന്‍ ബി.സി.സി.ഐ. പ്രസിഡന്റ് എന്‍. ശ്രിനിവാസനടക്കമുള്ളവരുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുള്ളത്. ചിലരുടെ മൊഴികളില്‍ ഇവരുടെ പേരുകള്‍ പറയുന്നുണ്ടെന്നും എന്നാല്‍ വാതുവെപ്പുമായോ ഒത്തുകളിയുമായോ ഇവര്‍ ബന്ധപ്പെട്ടതിന് തെളിവില്ലെന്നും ഈ സാഹചര്യത്തില്‍ പേരുകള്‍ പുറത്തുവിടരുതെന്നും മുദ്ഗല്‍ സമിതി ആവശ്യപ്പെട്ടിരുന്നു.

ഈ റിപ്പോര്‍ട്ട് ജസ്റ്റിസ് ലോധ കമ്മിഷന് കൈമാറി തുടരന്വേഷണം നടത്തി നടപടിയെടുക്കണമെന്നാണ് ബിഹാര്‍ അസോസിയേഷന്റെ ആവശ്യം.

© 2024 Live Kerala News. All Rights Reserved.