ഒരു കോടി യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സുമായി നരേന്ദ്ര മോദി;ലോക നേതാക്കളില്‍ ഒന്നാമന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂട്യൂബ് ചാനലിന് സബ്‌സ്‌ക്രൈബേഴ്‌സ് ഒരു കോടി(10 മില്യണ്‍) കടന്നു.ഇതോടെ യുട്യൂബ് ചാനല്‍ പ്ലാറ്റ്ഫോമില്‍ ഏറ്റവും കൂടുതല്‍ സബ്ക്രൈബേഴ്സുള്ള ലോക നേതാക്കളില്‍ ഒരാളായി മോദി മാറി്.2007 ഒക്ടോബറില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് മോദി ചാനല്‍ ആരംഭിച്ചത്.ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ മോദിയുമായി നടത്തിയ അഭിമുഖം.കൂടാതെ 2019ല്‍ കാശിയില്‍ വെച്ച് ഭിന്നലിംഗക്കാര്‍ മോദിയെ സ്വാഗതം ചെയ്യുന്നതിന്റെയും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവനുമായുള്ള വൈകാരിക കൂടിക്കാഴ്ച്ചയുടെയും വീഡിയോകള്‍ക്കുമാണ് കൂടുതല്‍ കാഴ്ചക്കാരുള്ളത്.കോവിഡ് പടരുന്നത് ഒഴിവാക്കാന്‍ നടത്തേണ്ട നടപടികള്‍ സംബന്ധിച്ച വീഡിയോ എന്നിവ ലക്ഷകണക്കിന് പേര്‍ കണ്ടിടുണ്ട്. ഇതുവരെ 164.31 കോടി പേരാണ് പ്രധാനമന്ത്രിയുടെ വീഡിയോകള്‍ കണ്ടത്.നരേന്ദ്ര മോദിക്ക് ട്വിറ്ററില്‍ 7.53 കോടിയും ഇന്‍സ്റ്റഗ്രാമില്‍ 6.5 കോടിയും ഫേസ്ബുക്കില്‍ 4.6 കോടിയും ഫോളോവേഴ്സാണുള്ളത്. ലോകനേതാക്കളില്‍ നരേന്ദ്രമോദി കഴിഞ്ഞാല്‍ രണ്ടാംസ്ഥാനത്ത് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയാണ്.36 ലക്ഷം വരിക്കാരുമായി ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോക്ക്. യൂട്യൂബ് വരിക്കാരുടെ കാര്യത്തില്‍ മൂന്നും നാലും സ്ഥാനക്കാര്‍ മെക്സിക്കന്‍ പ്രസിഡന്റ് മാനുവല്‍ ലോപ്പസ് ഒബ്രാഡോര്‍( 30.7 ലക്ഷം), ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ(28.8 ലക്ഷം) എന്നിവരാണ്.വൈറ്റ് ഹൗസിന് 19 ലക്ഷം സബ്സ്‌ക്രിപ്ഷനുകളും യു.എസ് പ്രസിഡന്റ് ജോ ബൈഡന് 7.043 ലക്ഷം വരിക്കാരുമാണ് ഉള്ളത്.

© 2024 Live Kerala News. All Rights Reserved.