അഞ്ച് വർഷത്തോളമായി സംസ്ഥാനത്തെ ജനതയെ കൊള്ളയടിച്ച കോൺഗ്രസ് ഭരണം ഇനി ജനങ്ങൾക്ക് വേണ്ട: ഛത്തീസ്‌ഗഢിൽ കടന്നാക്രമിച്ചു മോദി

റായ്പൂര്‍: കോൺഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. അഞ്ച് വർഷത്തോളമായി സംസ്ഥാനത്തെ ജനതയെ കൊള്ളയടിച്ച കോൺഗ്രസ് നേതാക്കൾക്ക് ഇനി വിടവാങ്ങാമെന്നും ഇവരുടെ ഭരണം ഇനി പൊതുജനങ്ങൾക്ക് ആവശ്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭരണ കാലാവധി അവസാനിക്കുന്നതിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചുവെന്നാണ് മുംഗേലയിൽ നടന്ന പൊതുസമ്മേളനത്തിൽ മോദി പറഞ്ഞത്.

ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം പൂർത്തിയായതിന് പിന്നാലെയാണ് കോൺഗ്രസിനെതിരെ പ്രധാനമന്ത്രി രംഗത്ത് എത്തിയത്. ഛത്തീസ്ഗഡിൽ കോൺഗ്രസിന്‍റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞുവെന്ന് നരേന്ദ്രമോദി.

© 2024 Live Kerala News. All Rights Reserved.