മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗം;അപലപനീയവും, പ്രതിഷേധാര്‍ഹവും; കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സിപിഐഎം

തിരുവനന്തപുരം:മീഡിയ വണ്‍ ചാനലിന്റെ സംപ്രക്ഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞ നടപടിയില്‍ പ്രതിഷേധം വ്യക്തമാക്കി സിപിഐ എം .മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായാണ് മീഡിയവണ്‍ ചാനലിന്റെ സംപ്രേക്ഷണം നിര്‍ത്തിവെയ്പ്പിച്ചതെന്ന് സി.പി.ഐ.എം പ്രസ്താവനയില്‍ പറയുന്നു.

സിപിഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
———————————————————-
മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായാണ് മീഡിയവണ്‍ ചാനലിന്റെ സംപ്രേക്ഷണം നിര്‍ത്തിവെയ്പ്പിച്ചത്. ഓരോരോ മാധ്യമ സ്ഥാപനങ്ങളെയായി വരുതിയിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി മീഡിയവണ്ണിന്റെ സംപ്രേക്ഷണം നിര്‍ത്തിവെയ്ക്കാന്‍ നല്‍കിയ നിര്‍ദ്ദേശം അപലപനീയവും, പ്രതിഷേധാര്‍ഹവുമാണ്.


അതേസമയം, മീഡിയ വണ്ണിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേക്ഷണ വിലക്ക് ഹൈക്കോടതി മരവിപ്പിച്ചിരുന്നു. രണ്ട് ദിവസത്തേക്കാണ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602