മോദി സര്‍ക്കാര്‍ ചെയ്തത് രാജ്യദ്രോഹമാണെന്ന് രാഹുല്‍ഗാന്ധി;പ്രതികരണം പെഗസസ് ഇന്ത്യ വാങ്ങിയെന്ന റിപ്പോര്‍ട്ടില്‍

ന്യൂഡല്‍ഹി: ഇസ്രായേലി ചാര സോഫ്റ്റ്വെയറായ പെഗസസ് ഇന്ത്യ വാങ്ങിയെന്ന ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തലില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ ചെയ്തത് രാജ്യദ്രോഹമാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.’സംസ്ഥാന നേതാക്കളെയും പൊതുജനങ്ങളെയും നിരീക്ഷിക്കാനാണ് മോദി സര്‍ക്കാര്‍ പെഗസസ് വാങ്ങിയത്. ഫോണുകള്‍ ചോര്‍ത്തിയതിലൂടെ അവര്‍ ലക്ഷ്യമിടുന്നത് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും കോടതിയെയുമാണ് അവര്‍ ലക്ഷ്യമിട്ടത്.മോദി സര്‍ക്കാര്‍ ചെയ്തത് രാജ്യദ്രോഹമാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.2017ലെ ഒരു സൈനിക കരാറിന്റെ ഭാഗമായി ഇസ്രായേലില്‍ നിന്ന് വാങ്ങിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് പ്രകാരം രണ്ട് ബില്ല്യണ്‍ ഡോളറിനാണ് പെഗാസസും മിസൈല്‍ സംവിധാനവും ഇന്ത്യ വാങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2017 ല്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചപ്പോഴാണ് കരാറില്‍ തീരുമാനം ആയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറഞ്ഞു.13,000 കോടിയുടെ സൈനിക കരാറില്‍ ഉള്‍പ്പെടുത്തിയാണ് സോഫ്റ്റ്വെയര്‍ വാങ്ങിയതെന്നാണ് ന്യൂയോക് ടൈംസ് പറയുന്നത്.

© 2024 Live Kerala News. All Rights Reserved.