ഫോളോവേഴ്‌സിനെ നിയന്ത്രിക്കുന്നതായി രാഹുല്‍ഗാന്ധി; മറുപടിയുമായി ട്വിറ്റര്‍

ന്യൂഡല്‍ഹി:ട്വിറ്ററില്‍ തന്റെ ഫോളോവേഴ്സിന്റെ എണ്ണം മന:പ്പൂര്‍വ്വം കുറയ്ക്കാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.അതിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.എന്നാല്‍ രാഹുലിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി ട്വിറ്റര്‍ രംഗത്ത്.അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്ക് തങ്ങള്‍ തടസം സൃഷ്ടിക്കാറില്ല എന്നും എന്നാല്‍ കമ്പനിയുടെ നയങ്ങള്‍ ലംഘിച്ചാല്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും ട്വിറ്റര്‍ വക്താവ് പറഞ്ഞു.കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തന്റെ ഫോളോവേഴ്‌സിന്റെ എണ്ണം കുറയ്ക്കാന്‍ ട്വിറ്റര്‍ നീക്കം നടത്തുന്നു എന്ന് ആരോപിച്ച് കഴിഞ്ഞ ഡിസംബറിലാണ് രാഹുല്‍ ട്വിറ്റര്‍ സിഇഒയ്ക്ക് കത്ത് നല്‍കിയത്.2021ലെ ആദ്യത്തെ ഏഴ് മാസങ്ങളില്‍ ട്വിറ്ററില്‍ തനിക്ക് നാല് ലക്ഷം അധികം ഫോളോവേഴ്‌സ് ഉണ്ടായപ്പോള്‍ പിന്നീടുള്ള മാസങ്ങളില്‍ അത് കുത്തനെ ഇടിഞ്ഞെന്നും രാഹുല്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

© 2024 Live Kerala News. All Rights Reserved.