കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകള്‍ ‘സി’ കാറ്റഗറിയില്‍; കടുത്ത നിയന്ത്രണം; പൊതുപരിപാടികള്‍ പാടില്ല, തിയറ്റര്‍ അടയ്ക്കും

തിരുവനന്തപുരം: കോവിഡ് രോഗബാധിതര്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നാല് ജില്ലകളെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളെയാണ് പുതിയതായി സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ തിരുവനന്തപുരം ജില്ല മാത്രമായിരുന്നു സി കാറ്റഗറിയിലുള്ളത്.അത് തുടരും.ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം. സി കാറ്റഗറിയിലുള്ള ജില്ലകളില്‍ സാമൂഹ്യ, സാംസ്‌കാരിക, മത, രാഷ്ട്രീയ, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികള്‍ ഒന്നും തന്നെ സി കാറ്റഗറിയില്‍ അനുവദിക്കില്ല. ജിം, നീന്തല്‍കുളം, തിയേറ്റര്‍ അടയ്ക്കണം. മതപരമായ ആരാധകള്‍ ഓണ്‍ലൈന്‍ ആയി മാത്രമേ പാടുള്ളു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവസാന സെമസ്റ്റര്‍ മാത്രം നേരിട്ട് ക്ലാസ് നടത്താം., മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ജില്ലകളെ മൂന്ന് കാറ്റഗറിയായി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

© 2025 Live Kerala News. All Rights Reserved.