കോവിഡ് മുക്തരായി മൂന്നുമാസത്തിന് ശേഷം വാക്‌സീന്‍; ബൂസ്റ്റര്‍ ഡോസിനും ഇതേ സമയപരിധി;കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: കോവിഡ് രോഗമുക്തരായി മൂന്നുമാസത്തിന് ശേഷം മാത്രമേ പ്രതിരോധ വാക്‌സിന്‍ എടുക്കാവൂവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നേരത്തെയുള്ള നടപടിയില്‍ വ്യക്തത വരുത്തിയാണ് പുതിയ നിര്‍ദേശം.ബൂസ്റ്റര്‍ ഡോസിനും ഈ സമയപരിധി ബാധകമായിരിക്കും.ശാസ്ത്രീയമായ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് സമയ പരിധി നിശ്ചയിച്ചതെന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചു.ഇക്കാര്യം നിര്‍ദേശിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.രാജ്യത്തിതുവരെ 160 കോടിയിലേറെപ്പേർക്കാണ് കൊവിഡ് വാക്സീൻ നൽകിയത്.രാജ്യത്ത് ജനുവരി മൂന്നുമുതല്‍ 15നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വക്‌സിനേഷന്‍ ആരംഭിച്ചിരുന്നു.ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും 60 വയസിന് മുകളിലുള്ളവര്‍ക്കും ജനുവരി 10 മുതല്‍ ബൂസ്റ്റര്‍ ഡോസ് വിതരണവും ആരംഭിച്ചു. രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിച്ച് ഒമ്പതുമാസത്തിന് ശേഷമാണ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കുക.

© 2023 Live Kerala News. All Rights Reserved.