തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് പടര്‍ന്നു. ഇവിടുത്തെ 262 തടവുകാര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി തടവുകാര്‍ക്കിടയില്‍ ആന്റിജന്‍ പരിശോധന നടത്തിയിരുന്നു.936 പേരെയാണ് പരിശോധിച്ചത്. രോഗികളെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റി.ഗുരുതര രോഗികളെ ആശുപത്രിയിലേക്കും മാറ്റി.കഴിഞ്ഞ ദിവസങ്ങളിലായി ജയിലില്‍ കൂടുതല്‍ തടവുകാര്‍ രോഗലക്ഷണങ്ങള്‍ കാണിച്ചതോടെയാണ് കോവിഡ് പരിശോധന നടത്തിയത്. രോഗം ബാധിക്കാത്തവരും നിരീക്ഷണത്തിലാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തും എന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.പൂജപ്പുര ജയിലില്‍ കോവിഡ് വ്യാപിച്ച സാഹചര്യത്തില്‍ മറ്റ് ജയിലുകളിലും പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജയിലുകളില്‍ പ്രത്യേക വൈദ്യ സംഘത്തെ നിയോഗിക്കണമെന്നും അധികൃതര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.സംസ്ഥാനത്ത് ഇന്നലെ 95218 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ 41668 പേര്‍ പോസിറ്റിവായി. 43.76 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി.
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ലോക്ഡൗണ്‍ സമാനനിയന്ത്രണങ്ങള്‍ നിലവില്‍ വരും. ഇന്ന് രാത്രി 12 മുതല്‍ ഞായറാഴ്ച അര്‍ധരാത്രി വരെയാണ് വീണ്ടും അടച്ചിടുന്നത്. കര്‍ശന നിയന്ത്രണം നടപ്പാക്കാന്‍ വഴിനീളെ പരിശോധനയുമായി പൊലീസ് ഇറങ്ങും. ലംഘിക്കുന്നവര്‍ക്കെതിരെ കേസും പിഴയുമുണ്ടാവും.ആവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ.സംസ്ഥാന അതിര്‍ത്തികളിലും പരിശോധന കടുപ്പിച്ചു