ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; മകള്‍ ചികിത്സയില്‍

കോഴിക്കോട്: വയനാട് അമ്പലവയലില്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.കണ്ണൂര്‍ ഇരിട്ടി സ്വദേശി ലിജിത (32) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ജനുവരി 15-നാണ് ലിജിതയ്ക്കും മകള്‍ക്കും നേരെ ഭര്‍ത്താവ് സനില്‍കുമാര്‍ (38) ആസിഡ് ആക്രമണം നടത്തിയത്.സംഭവത്തിന് ശേഷം ഇയാള്‍ തീവണ്ടിയുടെ മുന്നില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. പരിക്കേറ്റ ഇവരുടെ മകള്‍ അളകനന്ദ(11) ചികിത്സയില്‍. അമ്പലവയല്‍ ഫാന്‍റം റോക്കിന് സമീപമായിരുന്നു സംഭവം.

.

© 2024 Live Kerala News. All Rights Reserved.