ഞായറാഴ്ചകളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണം;സ്വകാര്യചടങ്ങിന് 20 പേർ

തിരുവനന്തപുരം:കോവിഡ് കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഞായറാഴ്ചകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി.ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കാനാണ് തീരുമാനം. ഇന്ന് ചേര്‍ന്ന് കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണം സംബന്ധിച്ച തീരുമാനം ഉണ്ടായത്.ഈ മാസം 23, 30 തീയതികളിലാണ് നിയന്ത്രണം. ഈ ദിവസങ്ങളില്‍ അവശ്യ യാത്രക്കാരെയും സർവിസുകളും മാത്രമേ അനുവദിക്കൂ.ഒന്നു മുതൽ ഒൻപതാം ക്ലാസ് വരെ പൂര്‍ണമായും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറാനും തീരുമാനിച്ചു.10 മുതല്‍ പ്ലസ്ടു വരെയുള്ളവര്‍ക്കു റഗുലർ ക്ലാസുകള്‍ നടക്കും.തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ ശക്തമായ നിയന്ത്രണമേർപ്പെടുത്തും.പൊതുപരിപാടികൾക്ക് പൂർണവിലക്കാണ്. സ്വകാര്യ ചടങ്ങിൽ 20 പേർ മാത്രം. മതപരമായ ചടങ്ങുകൾ ഓൺലൈനായി നടത്തണം.എറണാകുളം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പൊതു-സ്വകാര്യ ചടങ്ങുകളിൽ 50 പേർക്ക് പങ്കെടുക്കാം. മറ്റു ജില്ലകളിൽ അതത് കലക്ടർമാർക്ക് തീരുമാനിക്കാം. തിയറ്റർ, ബാർ എന്നിവ തുറന്നു പ്രവർത്തിപ്പിക്കുന്ന കാര്യത്തിലും കലക്ടർമാർക്ക് തീരുമാനമെടുക്കാം.
രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളെ സോണുകളായി തിരിക്കും. അതേസമയം,സമ്പൂർണ ലോക്ഡൗണും രാത്രികാല കർഫ്യൂവും ഉണ്ടാകില്ല. അതേസമയം, സംസ്ഥാനത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം പിന്നിട്ട നിലയിലാണ്. കേരളത്തില്‍ 46,387 പേര്‍ക്കാണ് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂര്‍ 1973, ആലപ്പുഴ 1926, പത്തനംതിട്ട 1497, ഇടുക്കി 1441, കാസര്‍ഗോഡ് 1135, വയനാട് 827 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

© 2024 Live Kerala News. All Rights Reserved.