ന്യൂഡല്‍ഹി:അരുണാചല്‍ പ്രദേശില്‍ വീണ്ടും ചൈനീസ് പ്രകോപനം. ചൈനീസ് പട്ടാളം അരുണാചല്‍ പ്രദേശില്‍ നിന്ന് കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയി. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി 17 വയസുകാരനെ തട്ടിക്കൊണ്ട് പോയതായാണ് അരുണാചലില്‍ നിന്നുള്ള ബി.ജെ.പി എം.പി താപിര്‍ ഗാവൊ ട്വീറ്റ് ചെയ്തത്.. അപ്പര്‍ സിയാങ് ജില്ലയിലെ സിഡോ ഗ്രാമത്തില്‍ നിന്നുള്ള മിറാം തരോണ്‍ ് ചൈനീസ് സൈനികര്‍ പിടിച്ചൂകൊണ്ടുപോയത്. പ്രദേശത്ത് നായാട്ടില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടയിലായിരുന്നു സംഭവം.പി.എല്‍.എയുടെ തട്ടിക്കൊണ്ട് പോകല്‍ ശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട മിറാം താരൊണിന്റെ സുഹൃത്ത് ജോണി യെയിങ് ആണ് സംഭവം അധികൃതരെ അറിയിച്ചത്.കൗമാരക്കാരനെ എത്രയും പെട്ടെന്ന് മോചിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ഏജന്‍സികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.പി അറിയിച്ചു.2020 സെപ്റ്റംബറില്‍ പി.എല്‍.എ സേന അരുണാചലില്‍ നിന്നും അഞ്ച് കുട്ടികളെ തട്ടിക്കൊണ്ട് പോയിരുന്നു. ഏകദേശം ഒരാഴ്ച കഴിഞ്ഞായിരുന്നു ആണ്‍കുട്ടികളെ മോചിപ്പിച്ചത്.2020 ഏപ്രില്‍ മുതല്‍ ചൈനയുമായുള്ള ഇന്ത്യയുടെ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ തുടരുകയാണ്.